അസീസിയ മെഡിക്കൽ കോളേജിലാണ് എംബിബിഎസ് പൂർത്തിയാക്കിയത്. പ്ലസ് ടു വരെ നാട്ടിൽ തന്നെയാണ് പൂർത്തിയാക്കിയത്.
കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പൊലീസ് വൈദ്യപരിശോധനക്കെത്തിച്ച യുവാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഡോ. വന്ദനദാസ് മാതാപിതാക്കളുടെ ഏകമകൾ. കോട്ടയം കടുത്തുരുത്തിക്കടുത്ത് മുട്ടുചിറ പട്ടാളമുക്ക് എന്ന സ്ഥലമാണ് സ്വദേശം. അബ്കാരി ബിസിനസുകാരനായ അച്ഛൻ മോഹൻ ദാസും അമ്മ വസന്തകുമാരിയുമാണ് വന്ദനയുടെ മാതാപിതാക്കൾ. വീടിന്റെ മതിലിൽ ഡോ. വന്ദനദാസ് എംബിബിഎസ് എന്ന ബോർഡ് നൊമ്പരക്കാഴ്ചയായി.
അസീസിയ മെഡിക്കൽ കോളേജിലാണ് എംബിബിഎസ് പൂർത്തിയാക്കിയത്. പ്ലസ് ടു വരെ നാട്ടിൽ തന്നെയാണ് പൂർത്തിയാക്കിയത്. വളരെ പ്രതീക്ഷയോടെയാണ് മാതാപിതാക്കൾ വന്ദനയെ വളർത്തിയതും പഠിപ്പിച്ചതും. നന്നായി പഠിക്കുന്ന വിദ്യാർഥിയായിരുന്നു വന്ദന. കുടുംബം നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടവർ. എന്നാൽ, ഡോക്ടറായി ജോലി തുടങ്ങി അധികം താമസിയാതെയാണ് വന്ദനയെ ദുരന്തം തേടിയെത്തിയത്.
'അയാൾ നടന്നുചെന്ന് ഡോക്ടറുടെ തലഭാഗത്തിരുന്ന് കുത്തി, നെഞ്ചിലും നട്ടെല്ലിലും കുത്തേറ്റു': ദൃക്സാക്ഷി
കൊട്ടാക്കര താലൂക്ക് ആശുപത്രിയിലെ ഹൌസ് സർജൻ വന്ദന ദാസാണ് (23) തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ എത്തിച്ച പ്രതിയാണ് ഡോക്ടറെ കുത്തിക്കൊന്നത്. സർജിക്കൽ ഉപകരണങ്ങളുപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ പുലർച്ചെ തിരുവനന്തപുരത്തേക്ക് എത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോക്ടർക്ക് അഞ്ചിലേറെ തവണ കുത്തേറ്റു. നെഞ്ചിലേറ്റ കുത്ത് ശ്വാസകോശത്തിലേക്കും കയറി. നട്ടെല്ലിന് കുത്തേറ്റു.

