Asianet News MalayalamAsianet News Malayalam

സൗജന്യ ഭക്ഷ്യകിറ്റ് വേണ്ടേ? മറ്റുള്ളവർക്ക് നൽകാം, ചെയ്യേണ്ടത് ഇങ്ങനെ

പയർ, പഞ്ചസാര, ചായപ്പൊടി, ചെറുപയർ, വെളിച്ചെണ്ണ ഇങ്ങനെ 17 ഇനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റാണ് കൊവിഡ് കാലത്തെ നേരിടാൻ സർക്കാർ സൗജന്യമായി വിതരണം ചെയ്യുന്നത്.

donate supplyco special food kit
Author
Thiruvananthapuram, First Published Apr 4, 2020, 12:29 PM IST

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് സർക്കാർ വാഗ്ദാനം ചെയ്ത ഭക്ഷ്യകിറ്റ് ആവശ്യമില്ലാത്തവർക്ക് മറ്റുള്ളവർക്ക് നൽകാൻ അവസരം. സിവിൽ സപ്ലൈസ് കോർപ്പറേഷന്‍റെ വെബ് സൈറ്റിലൂടെയാണ് ഭക്ഷ്യകിറ്റ് സംഭാവന ചെയ്യാൻ സൗകര്യമുള്ളത്.

പയർ, പഞ്ചസാര, ചായപ്പൊടി, ചെറുപയർ, വെളിച്ചെണ്ണ ഇങ്ങനെ 17 ഇനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റാണ് കൊവിഡ് കാലത്തെ നേരിടാൻ സർക്കാർ സൗജന്യമായി വിതരണം ചെയ്യുന്നത്. സിവിൽ സപ്ലൈസ് കോർപ്പറേഷന്‍റെ ഹെഡ് ഓഫീസടക്കം സംസ്ഥാനത്തെ 56 ഡിപ്പോകളിലൂടെയും തെരഞ്ഞെടുത്ത സൂപ്പർ മാർക്കറ്റുകളിലൂടെയുമാണ് ഭക്ഷ്യകിറ്റ് വിതരണം. എല്ലാ കാർഡ് ഉടമകൾക്കും കിറ്റ് കിട്ടും. എന്നാൽ ഇത് ആവശ്യമില്ലാത്തവർക്ക്, ലോക്ക് ഡൗണിൽ ഏറെ പ്രതിസന്ധിയിലായ മറ്റുള്ളവർക്കായി തങ്ങളുടെ കിറ്റ് മാറ്റുി വയ്ക്കാം. 

Also Read: എല്ലാവർക്കും സൗജന്യറേഷൻ, ബിപിഎല്ലുകാർക്ക് ഭക്ഷ്യകിറ്റ്, അതിജീവന പാക്കേജുമായി സർക്കാർ

സിവിൽ സപ്ലൈസ് കോർപ്പറേഷന്‍റെ Etso.civilsupplieskerala.gov.in എന്ന വെബ്സൈറ്റിൽ, DONATE MY KIT എന്ന ഓപ്ഷണിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ റേഷൻ കാർ‍‍ഡ് നമ്പർ അടിച്ച് സമ്മതം അറിയിച്ചാൽ മതി. നിങ്ങൾ വിട്ട് കൊടുക്കുന്ന ഭക്ഷ്യ കിറ്റ്  സിവിൽ സപ്ലൈസ് കോർപ്പറേഷൻ അർഹരുടെ കൈകളിലെത്തിക്കും. നീക്കിയിരിപ്പുകളൊന്നും ഇല്ലാത്ത ദിവസവേതനക്കാരും സ്ഥിരവരുമാനമില്ലാത്തവരുമായ നിരവധി കുടുംബങ്ങൾക്ക് നിങ്ങളുടെ ഒറ്റ ക്ലിക്കിൽ വലിയ സന്തോഷം നൽകാം. കൊവിഡ് കാലത്ത് അവർക്ക് കൂടെ കരുതിവെയ്ക്കാം. 

Follow Us:
Download App:
  • android
  • ios