ഒന്നാം പിണറായി സര്‍ക്കാരിൻ്റെ കാലത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനം നിര്‍വഹിച്ചവരിൽ പ്രധാനിയാണ് ഡോ.മുഹമ്മദ് അഷീൽ. 

കണ്ണൂർ: സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയ ഡോ.മുഹമ്മദ് അഷീലിന് പകരം നിയമനം. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലാണ് അഷീലിന് പകരം നിയമനം. ആശുപത്രിയിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറായിട്ടാണ് അഷീൽ പ്രവര്‍ത്തിക്കുക. ഒന്നാം പിണറായി സര്‍ക്കാരിൻ്റെ കാലത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനം നിര്‍വഹിച്ചവരിൽ പ്രധാനിയാണ് ഡോ.മുഹമ്മദ് അഷീൽ. 

സര്‍ക്കാരിൻ്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് നേരെ വിമര്‍ശനമുണ്ടായ ഘട്ടങ്ങളിൽ സാമൂഹമാധ്യമങ്ങളിലൂടേയും അല്ലാതേയും അതിനെ പ്രതിരോധിക്കാൻ മുന്നിട്ടിറങ്ങിയത് ഡോ.അഷീലായിരുന്നു. എന്നാൽ രണ്ടാം പിണറായി സര്‍ക്കാരിൽ കെ.കെ.ശൈലജ ടീച്ചര്‍ക്ക് പകരം വീണ ജോര്‍ജ് ആരോഗ്യമന്ത്രിയായി വന്നതിന് പിന്നാലെ സാമൂഹ്യ സുരക്ഷ മിഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി സ്ഥാനത്ത് നിന്നും ഡോ.അഷീലിനെ മാറ്റി. കഴിഞ്ഞ ആഴ്ച ഐഎഎസ് തലപ്പത്ത് നടന്ന അഴിച്ചു പണിയിൽ ആശാതോമസിന് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി അധികചുമതല നൽകുകയും ചെയ്തിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona