വീടിനായി എട്ടര ലക്ഷം രൂപ സമാഹരിക്കാനായത് ജനകീയാസൂത്രണ പ്രവര്‍ത്തകരുടെ നേട്ടമാണെന്ന് ഡോ. തോമസ് ഐസക് പറഞ്ഞു. തോമസ് ഐസക്കിന് മുന്നില്‍ കവിത ചൊല്ലിയാണ് സ്‌നേഹ സന്തോഷം പ്രകടിപ്പിച്ചത്. 

പാലക്കാട്: മുന്‍ ധനമന്ത്രി തോമസ് ഐസക്ക് തന്റെ ബജറ്റില്‍ ആമുഖമായി ചേര്‍ത്ത കവിത എഴുതിയ വിദ്യാര്‍ത്ഥിക്ക് വീടൊരുങ്ങി. പാലക്കാട് ജില്ലയിലെ കുഴല്‍മന്ദത്താണ് സ്‌നേഹ കണ്ണന് വീട് നിര്‍മിച്ച് നല്‍കിയത്. ജനകീയാസൂത്രണവുമായി സഹകരിച്ച സുമനസ്സുകളുടെ കൂട്ടായ്മയിലാണ് വീടു നിര്‍മ്മിച്ചത്.തോമസ് ഐസക്ക് നേരിട്ടെത്തി താക്കോല്‍ കൈമാറി. വീടിന് സ്‌നേഹവീടെന്നു പേരുമിട്ടു.

വീടിനായി എട്ടര ലക്ഷം രൂപ സമാഹരിക്കാനായത് ജനകീയാസൂത്രണ പ്രവര്‍ത്തകരുടെ നേട്ടമാണെന്ന് ഡോ. തോമസ് ഐസക് പറഞ്ഞു. തോമസ് ഐസക്കിന് മുന്നില്‍ കവിത ചൊല്ലിയാണ് സ്‌നേഹ സന്തോഷം പ്രകടിപ്പിച്ചത്. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്താണ് സ്‌നേഹയുടെ കവിത ബജറ്റില്‍ തോമസ് ഐസക് ആമുഖമായി ചേര്‍ത്തത്. തുടര്‍ന്ന് സ്‌നേഹ മാധ്യമശ്രദ്ധ നേടി. സ്‌നേഹക്ക് സ്വന്തമായി അടച്ചുറപ്പില്ലെന്ന വീടില്ലെന്ന് മാധ്യമങ്ങളിലൂടെയാണ് തോമസ് ഐസക് അറിഞ്ഞത്. തുടര്‍ന്ന് സ്‌നേഹക്ക് വീടുനല്‍കുമെന്ന് വാഗ്ദാനം നല്‍കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona