തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശഭരണ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 14 വരെ പട്ടികയില്‍ പേര് ചേർക്കാം. ഫെബ്രുവരി 28ന് പുതിയ പട്ടിക പ്രസിദ്ധീകരിക്കും. 

എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും പട്ടിക പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ് സൈറ്റിലും പട്ടിക ലഭ്യമാണ്.