തിരുവനന്തപുരം: സ്വർണക്കടത്ത് കേസും മയക്കുമരുന്ന് കേസും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിനീഷ് കോടിയേരിയും മയക്കുമരുന്ന് വിൽപന സംഘവുമായുള്ള ബന്ധത്തിൻ്റെ വിവരങ്ങൾ ഒരോദിവസവും പുറത്തു വരികയാണെന്നും  എന്നാൽ ഈ വാർത്ത ശിവശങ്കറിൻ്റെ കേസിലെന്ന പോലെ മുഖ്യമന്ത്രി നിസാരവത്കരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

സ്വപ്നയ്ക്ക് മയക്കുമരുന്ന് കേസുമായി എന്താണ് ബന്ധം എന്ന് പരിശോധിക്കണം. സിപിഎം സെക്രട്ടറിയുടെ മകന്റെ ബന്ധത്തിലും അന്വേഷണം വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. നൈറ്റ് പാർട്ടിയുടെ വിവരങ്ങൾ എന്തുകൊണ്ട് പൊലീസ് അന്വേഷിക്കുന്നില്ല. നാർക്കോട്ടിക് സെൽ ഇതൊന്നും അന്വേഷിക്കുന്നില്ല. പാർട്ടി നേതാവിന്റെ മകന് വേണ്ടി പൊലീസ് കണ്ണടയ്ക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. 

ചെന്നിത്തലയുടെ വാക്കുകൾ - 

ബിനീഷ് കോടിയേരിക്ക് മയക്കുമരുന്ന് ശൃംഖലയുടെ കണ്ണികളുമായുള്ള ബന്ധം ഒരോന്നായി പുറത്തു വരികയാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന വാർത്ത മുഖ്യമന്ത്രി നിസാരവത്കരിക്കുകയാണ്. മകൻ തന്നെ ഇത്തരം സംഘവുമായി ബന്ധമുണ്ടെന്ന് സമ്മതിച്ചിരിക്കുന്നു.

ശിവശങ്കറിന്റെ കാര്യത്തിൽ മുഖ്യമന്ത്രി എടുത്ത നിലപാട് തന്നെയാണ് മയക്കുമരുന്നു കടത്തുകാരുടെ കാര്യത്തിൽ ബിനീഷ് കോടിയേരിയും പറഞ്ഞത്. എന്തു കൊണ്ടാണിതെന്ന് കോടിയേരി വിശദീകരിക്കുന്നില്ല. ആരുടെ നെഞ്ചിടിപ്പാണ് ഇപ്പോൾ കൂടിയത്. സ്വർണകടത്തും മയക്കുമരുന്ന് കേസും തമ്മിൽ അഭേദ്യബന്ധമാണുള്ളത്.

സ്വപ്നയ്ക്ക് മയക്കുമരുന്ന് കേസുമായി എന്താണ് ബന്ധം എന്ന് പരിശോധിക്കണം. സിപിഎം സെക്രട്ടറിയുടെ മകന്റെ ബന്ധത്തിലും അന്വേഷണം വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. നൈറ്റ് പാർട്ടിയുടെ വിവരങ്ങൾ എന്തുകൊണ്ട് പൊലീസ് അന്വേഷിക്കുന്നില്ല. നാർക്കോട്ടിക് സെൽ ഇതൊന്നും അന്വേഷിക്കുന്നില്ല. പാർട്ടി നേതാവിന്റെ മകന് വേണ്ടി പൊലീസ് കണ്ണടയ്ക്കുകയാണ്.

ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹത കൂട്ടുന്നുണ്ട്. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം വേണം. മുഖ്യമന്ത്രി പ്രഖ്യാപിച്ച നൂറ് ദിന പദ്ധതി പതിവ് തട്ടിപ്പാണ്. ചില പദ്ധതികൾ ഇപ്പോൾ തന്നെ നടത്തിയത് ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി മാത്രമാണ്. ഡ്രീം കേരള പദ്ധതിയുടെ ഒരു യോഗം പോലും ഇതുവരെ ചേർന്നിട്ടില്ല. അതേ അവസ്ഥയായിരിക്കും നൂറ് ദിന പരിപാടിക്കും. 

സെക്രട്ടറിയേറ്റിലെ തീപീടുത്തം ഒരാഴ്ചക്കകം അന്വേഷിച്ചു കാരണം കണ്ടെത്തും എന്നു പറഞ്ഞു എന്നാൽ ഇക്കാര്യത്തിൽ റിപ്പോർട്ട് വന്നിട്ടില്ല. വെഞ്ഞാറമൂട്ടിലെ ഇരക്കൊല രാഷ്ട്രീയ കൊലപാതകമല്ല. ഇക്കാര്യത്തിൽ സിബിഐ അന്വേഷണം വേണം. രാഷ്ട്രീയ കൊലപാതകമെന്ന് പറഞ്ഞ റൂറൽ എസ്പിയുടെ ചരിത്രം പരിശേധിക്കണം. റൂറൽ എസ്പിയുടെ അന്വേഷണത്തിൽ സത്യം പുറത്ത് വരില്ല. 

മരണമടഞ്ഞ ആളുകളുടെ കയ്യിൽ ആയുധങ്ങൾ ഉണ്ടായിരുന്നു എന്നതിന്റെ വസതുത എല്ലാവർക്കും മനസിലാകും. ഇരട്ടക്കൊലയിൽ അടൂർ പ്രകാശിന് നേരെയുള്ള പ്രചാരണങ്ങളൊന്നും വിലപ്പോകില്ല. കോൺഗ്രസ് ഓഫീസുകൾ തകർക്കുന്നതിന് മുഖ്യമന്ത്രി മൗനാനുവാദം നൽകുകയാണ്. 

പൊലീസ് നോക്കി നിൽക്കെയാണ് അക്രമങ്ങൾ നടക്കുന്നത്. കുറ്റവാളികളെ രക്ഷിക്കുന്ന നടപടി പാർട്ടി സ്വീകരിക്കില്ല. കൊവിഡ് ടെസ്റ്റ് കുറച്ചത് രോഗികളുടെ എണ്ണം കുറച്ചു കാട്ടാൻ വേണ്ടി മാത്രമാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിരയിൽ നിൽക്കുന്ന ജൂനിയർ ഡോക്ടർമാരുടെ രാജിയിൽ മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ല. ഇതു രോഗവ്യാപനം കൂട്ടാൻ ഇടയാക്കും. ഈ പ്രശ്നം മാന്യമായി പരിഹരിക്കണം.

രണ്ട് ഉപതെരഞ്ഞെടുപ്പുകൾക്കും യുഡിഎഫ് സജ്ജമാണ്. ഏത് സമയത്തും തെരഞ്ഞെടുപ്പ് നടത്തിയാലും നേരിടാൻ യുഡിഎഫ് സജ്ജമാണ്. എന്നാൽ ഉപതെരഞ്ഞെടുപ്പ് സാഹചര്യത്തെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനുമായി സംസാരിക്കും. ഒപ്പിന്റെ കാര്യത്തിൽ മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും വെവ്വേറെ അഭിപ്രായങ്ങൾ പറയുകയാണ്.