Asianet News MalayalamAsianet News Malayalam

കൊച്ചിയിലെ ലഹരി മരുന്ന് വേട്ട: തുടരന്വേഷത്തിന് കോസ്റ്റൽ പൊലീസ്,പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും

എവിടെ നിന്നാണ് പ്രതികൾ ലഹരിമരുന്ന് കൊണ്ടുവന്നതെന്നും ഏത് തീരം വഴി കൈമാറാനാണ് ഉദ്ദേശിച്ചിരുന്നതെന്നുമാണ് കോസ്റ്റൽ പൊലീസ് അന്വേഷിക്കുന്നത്

Drug hunt in Kochi: For further investigation, the Coastal Police will take the accused into custody and question them
Author
First Published Oct 7, 2022, 6:54 AM IST


കൊച്ചി: കൊച്ചിയിൽ ലഹരിമരുന്ന് വേട്ട തുടരന്വേഷണത്തിന് കോസ്റ്റൽ പൊലീസ്. കൊച്ചിയിലെ പുറംകടലിൽ പിടിയിലായ 200 കിലോ ഹെറോയിനും പ്രതികളേയും എൻസിബി കോസ്റ്റൽ പൊലീസിന് കൈമാറി. ഇറാൻ, പാക്കിസ്ഥാൻ പൗരന്മാരായ ആറ് പേരെയാണ് നർകോട്ടിക് കൺട്രോൾ ബ്യൂറോ കൈമാറിയത്. ഇന്നലെ കൊച്ചി തീരത്തെ പുറംകടലിൽ ഇറാനിയൻ ഉരുവിൽ നിന്നാണ് ലഹരിമരുന്നും പ്രതികളെയും പിടിച്ചത്. ഉരു നാവിക സേന മട്ടാഞ്ചേരിയിലെത്തിച്ചിട്ടുണ്ട്. എവിടെ നിന്നാണ് പ്രതികൾ ലഹരിമരുന്ന് കൊണ്ടുവന്നതെന്നും ഏത് തീരം വഴി കൈമാറാനാണ് ഉദ്ദേശിച്ചിരുന്നതെന്നുമാണ് കോസ്റ്റൽ പൊലീസ് അന്വേഷിക്കുന്നത്. ഇതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും

കൊച്ചിയില്‍ വന്‍ലഹരിവേട്ട, 200 കിലോ മയക്കുമരുന്നുമായി ഇറാനിയന്‍ ഉരു പിടിയില്‍, 6 പേര്‍ അറസ്റ്റില്‍

Follow Us:
Download App:
  • android
  • ios