വയനാട്: മുത്തങ്ങയിൽ 100 കിലോ കഞ്ചാവ് സ്റ്റേറ്റ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് പിടികൂടി. രണ്ട് പ്രതികളെയും പിടികൂടി. മുക്കം കൂടരഞ്ഞി സ്വദേശികളായ സ്വാലിഹ് , ആബിദ് എന്നിവരാണ് പിടിയിലായത്. ലോറിയിൽ നാല് ചാക്കുകളിലായാണ് കഞ്ചാവ് കടത്തിയത്.