ഇടുക്കി കാഞ്ചിയാറിൽ മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. സംഭവത്തിന് പിന്നാലെ നാട്ടുകാർ പൊലീസുകാരനായ ബിജുമോനെ തടഞ്ഞുവെച്ച് പൊലീസിനെ വിളിച്ചുവരുത്തി. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു
ഇടുക്കി: കാഞ്ചിയാറിൽ മദ്യലഹരിയിൽ പൊലീസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ ഇടിച്ച് അപകടം. ഇടുക്കി ഡിസിആർബി ഗ്രേഡ് എസ് ഐ വിജുമോനാണ് മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയത്. ബിജുമോൻ ഓടിച്ച വാഹനം മറ്റൊരു കാറിലും രണ്ടു ബൈക്കുകളിലും ഇടിച്ച് മൂന്ന് പേർക്ക് പരുക്കേറ്റു. പരുക്കേറ്റ കാഞ്ചിയാർ സ്വദേശി സണ്ണി ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിന് പിന്നാലെ നാട്ടുകാർ ഓടിക്കൂടി. ഇവർ ബിജുമോന്റെ വാഹനം തടഞ്ഞിട്ട ശേഷം പൊലീസിനെ വിവരം അറിയിച്ചു. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി ബിജുമോനെയും വാഹനവും കസ്റ്റഡിയിലെടുത്തു.
ഡിസിആര്‍ബി ഗ്രേഡ് എസ്ഐയാണ് ബിജുമോന്‍. സ്ഥലത്ത് എത്തിയ പോലീസും നാട്ടുകാരും വാക്കേറ്റവും ഉണ്ടായി. എന്നാൽ അപകടം ഉണ്ടാക്കിയ പോലീസുകാരൻ മദ്യപിച്ചുണ്ടോയെന്ന് ഇവിടെ വെച്ച് ബ്രീത്ത് അനലൈസർ ഉപയോഗിക്കാതെ വിടില്ലന്ന ആവശ്യത്തിൽ നാട്ടുകാർ പോലീസ് വാഹനവും തടഞ്ഞിട്ടു. ബ്രീത്ത് അനലൈസർ എടുത്തിട്ടില്ലന്നായിരുന്നു പോലീസിൻ്റെ മറുപടി . ഒടുവിൽ ഏറെ നേരത്തെ വാക്കുതർക്കങ്ങൾക്കൊടുവിലാണ് പോലീസ് വാഹനത്തിന് കടന്ന് പോകാൻ സാധിച്ചത്.
വൈദ്യ പരിശോധനക്കായി എസ്ഐയെ പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. വൈകീട്ട് ഏഴിനാണ് ഇയാൾ കാറുമായി കാഞ്ചിയാർ ടൗണിലേക്ക് എത്തിയത്. അവിടെവെച്ച് രണ്ടു ബൈക്കുകൾക്കും ഒരു കാറിനും നേരെ ഇയാൾ സഞ്ചരിച്ച വാഹനം ഇടിക്കുകയായിരുന്നു. വഴിയരികിലുണ്ടായിരുന്ന കാൽനടയാത്രക്കാർക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.


