പനങ്ങോട്ടുകോണം സ്വദേശികളായ രാജേഷ്, സഹോദരൻ രതീഷ്, ബന്ധുവായ രഞ്ജിത്ത് എന്നിവരെയാണ് കുത്തി പരിക്കേൽപ്പിച്ചത്. ഇന്നലെ രാത്രി 11 മണിയോട് കൂടിയായിരുന്നു സംഭവം

തിരുവനന്തപുരം: ശ്രീകാര്യം പൗഡിക്കോണം പനങ്ങോട്ടുകോണത്ത് മദ്യപസംഘം മൂന്നുപേരെ കുത്തിപ്പരിക്കേൽപിച്ചു. പനങ്ങോട്ടുകോണം സ്വദേശികളായ രാജേഷ്, സഹോദരൻ രതീഷ്, ബന്ധുവായ രഞ്ജിത്ത് എന്നിവരെയാണ് കുത്തി പരിക്കേൽപ്പിച്ചത്. ഇന്നലെ രാത്രി 11 മണിയോട് കൂടിയായിരുന്നു സംഭവം നടന്നത്. അയൽവാസിയായ സഞ്ജയും സുഹൃത്തുക്കളും ചേർന്നാണ് മൂന്നു പേരെയും കുത്തിയത്. സഞ്ജയും സംഘവും മദ്യപിച്ച് വീടിന്റെ മുന്നിൽ പരസ്പരം ചീത്ത വിളിച്ചതാണ് സംഭവങ്ങൾക്ക് തുടക്കം. ആ സമയം അവിടെയെത്തിയ രാജേഷും കുടുംബവും ഇതിനെ ചോദ്യം ചെയ്തു. തുടർന്നുണ്ടായ വാക്കു തർക്കത്തിനൊടുവിൽ സഞ്ജയും സുഹൃത്തുക്കളും ചേർന്ന് മൂന്നു പേരെയും കുത്തി പരിക്കേൽപ്പിച്ചു. രാജേഷിന്റെ കൈയിലാണ് കുത്തേറ്റത്. രതീഷിന്റെ മുതുകിലും രഞ്ജിത്തിന്റെ കാലിലും ആക്രമണത്തിൽ പരിക്കേറ്റു. മൂന്നു പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്രീകാര്യം പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സഞ്ജയ് ഒളിവിലാണ് എന്നാണ് പോലീസ് പറയുന്നത്. സ്ത്രീകളുടെ മുന്നിൽ വച്ചായിരുന്നു അക്രമം.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming