കഴിഞ്ഞ 10 വർഷമായി സംഘടന എൽഡിഎഫ് സർക്കാരിന്റെ ബി ടീമായി മാറിയെന്നും സമരങ്ങൾ ഏറ്റെടുക്കുന്നതിൽ വീഴ്ച പറ്റിയെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. പാർട്ടിയിലെ ചില നേതാക്കളുടെ ശൈലി ജനങ്ങളോട് അകൽച്ച ഉണ്ടാക്കി. അത്തരം ശൈലി യുവ നേതാക്കളും അനുകരിക്കാൻ ശ്രമിക്കുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു.
കോട്ടയം: ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിൽ രൂക്ഷ വിമർശനം. കഴിഞ്ഞ 10 വർഷം എൽഡിഎഫ് സർക്കാരിന്റെ ബി ടീമായി ഡിവൈഎഫ്ഐ മാറിയെന്നാണ് വിമര്‍ശനം. സമരങ്ങൾ ഏറ്റെടുക്കുന്നതിൽ സംഘടനയ്ക്ക് വീഴ്ച ഉണ്ടായിയെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി.
പാർട്ടിയിലെ ചില നേതാക്കളുടെ ശൈലി ജനങ്ങളോട് അകൽച്ച ഉണ്ടാക്കി. അത്തരം ശൈലി യുവ നേതാക്കളും അനുകരിക്കാൻ ശ്രമിക്കുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പൊലീസിൽ നിന്നുള്ള സമീപനം ഡിവൈഎഫ്ഐക്കാരുടെ മനോവീര്യം തകർത്തു. പൊലീസ് സ്റ്റേഷനുകളിൽ ഇടപെടുന്നതിൽ വലിയ പരിമിതി ഉണ്ടായി. സംസ്ഥാനത്ത് ആകെ സംഘടനാത്തലത്തിൽ പിന്നോട്ട് പോയെന്നും വിമർശനം. പാലായിലായിരുന്നു ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനം ചേര്‍ന്നത്.
