പരാതി ഒതുക്കി തീർക്കാനുള്ള ശ്രമം നടക്കുന്നു..എല്ലാ അസാന്മാർഗിക പ്രവർത്തനത്തിൻ്റെയും കൂടാരമായി കോൺഗ്രസ് മാറിയെന്നും ആക്ഷേപം.

കണ്ണൂര്‍; യൂത്ത് കോണ്‍ഗ്രസിന്‍റ പാലക്കാട് ചിന്തന്‍ ശിബിരത്തില്‍ നടന്ന പീഡനത്തെക്കുറിച്ചുള്ള പരാതി ഒതുക്കിതീര്‍ക്കാന്‍ ശ്രമമെന്ന ആക്ഷേപവുമായി ഡിവൈഎഫ്ഐ രംഗത്ത്.പരാതി കൊടുക്കാതിരിക്കാനുളള ഇടപെടൽ യൂത്ത് കോൺഗ്രസ് നടത്തിയിട്ടുണ്ടാകും.ചിന്തൻ ശിബിര്‍ ക്യാമ്പിൽ കോൺഗ്രസിൻ്റെ ഉയർന്ന നേതാക്കളും MLA മാരും പങ്കെടുത്തു.അത്തരം ക്യാമ്പില്ലാണ് ഇത്തരം പരാതികൾ വരുന്നത്.തൃശ്ശൂർ ജില്ലയിൽ നിന്നുള്ള യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ശോഭാ സുബിൻ സഹപ്രവർത്തകയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു. പൊലീസ് അറസ്റ്റ് ചെയ്തു ..ഇതൊക്കെ ചേരുന്നതാണ് സെമി കേഡർ സംവിധാനം എന്നാണ് കരുതുന്നതെന്നും ഡിവൈഎഫ്ഐ DYFI സംസ്ഥാന സെക്രട്ടറി വി കെ സനോജും പ്രസിഡണ്ട് വി വസീഫും വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

യൂത്ത് കോൺഗ്രസ് ക്യാമ്പിലെ പീഢന പരാതി ഗൗരവമുള്ളതാണ് .സുധാകരൻ്റെ സെമി കേഡർ എന്താണെന്ന് ഇപ്പോൾ മനസിലായി.എല്ലാ അസാന്മാർഗിക പ്രവർത്തനത്തിൻ്റെയും കൂടാരമായി കോൺഗ്രസ് മാറി.ഒരാളെ കൊന്നിട്ടു വന്നാൽ മാലയിട്ട് സ്വീകരിക്കുന്ന സ്ഥിതിയാണ് ആ പാര്‍ട്ടിയിലെന്നും ഡിവൈെഫ്ഐ നേതാക്കള്‍ പറഞ്ഞു
'നടക്കുന്നത് ചെറിയ ചര്‍ച്ച മാത്രം': യൂത്ത് കോണ്‍ഗ്രസ് ക്യാംപിലെ പീഡന പരാതി നിസ്സാരവത്കരിച്ച് കെ.സുധാകരൻ

പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് ക്യാംപായ ചിന്തിൻ ശിബിരത്തിലെ പീഡന പരാതി നിസ്സാര വത്കരിച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പീഡനപരാതി ചെറിയ രീതിയിൽ മാത്രമേ ച‍ര്‍ച്ചയായുള്ളൂവെന്നും ഇക്കാര്യത്തിൽ തനിക്ക് കാര്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. വിഷയത്തിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. 

ഭരണഘടനാ വിരുദ്ധ പ്രസ്താവനയിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സജി ചെറിയാൻ എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്ന് കെ.സുധാകരൻ ആവശ്യപ്പെട്ടു. സജി ചെറിയാൻ നടത്തിയത് ഗുരുതരമായ ചട്ടലംഘനമാണ്, മന്ത്രിസ്ഥാനം രാജിവച്ചാൽ മാത്രം പ്രശ്നം തീരുന്നില്ല. ഭരണഘടനാ പ്രകാരം സത്യപ്രതിജ്ഞ ചെയ്ത എംഎൽഎ എന്ന നിലയിൽ ആ പദവി കൂടി സജി ചെറിയാൻ രാജിവയ്ക്കണമെന്നും കെ.സുധാകരൻ കണ്ണൂരിൽ ആവശ്യപ്പെട്ടു. 

മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവ‍ര്‍ത്തകര്‍ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച സംഭവത്തിൽ ഇ.പി ജയരാജനെതിരെ കേസെടുത്തില്ലെങ്കിൽ കോണ്‍ഗ്രസ് കോടതിയെ സമീപിക്കുമെന്നും സുധാകരൻ പറഞ്ഞു. 


അതേസമയം യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃ ക്യാമ്പായ ചിന്തൻ ശിബിറിനിടെ പീഡനം നടന്നുവെന്ന പരാതി ഏതെങ്കിലും പെൺകുട്ടിക്ക് ഉണ്ടെങ്കിൽ പൊലീസിൽ പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. പരാതി സംഘടനക്ക് അകത്ത് ഒതുക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പരാതി ഉണ്ടോ എന്നറിയാനായി ക്യാമ്പിൽ പങ്കെടുത്ത പെൺകുട്ടികളോട് സംസാരിക്കാൻ യൂത്ത് കോൺഗ്രസ് നേതൃത്വത്തോട് നിർദേശിച്ചുവെന്നും വി ഡി സതീശൻ പറഞ്ഞു.വാട്സ് ആപ്പിൽ പ്രചരിക്കുന്ന പരാതി പകർപ്പ് ശരിയാണോ എന്ന് അന്വേഷിക്കും. സ്ത്രീകൾക്ക് എതിരായ കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും വി ഡി സതീശൻ പ്രതികരിച്ചു,

'പീഡന പരാതി വ്യാജം', പരാതിക്ക് പിന്നില്‍ യൂത്ത് കോണ്‍ഗ്രസിലെ സഹപ്രവര്‍ത്തകരെന്ന് വിവേക്