ഡിവൈഎഫ്ഐ സ്റ്റാര്‍ട്ട് അപ് ഫെസ്റ്റിവലിലേക്ക് ശശിതരൂരിന് ക്ഷണം, രാഷ്ട്രീയ ലക്ഷ്യമില്ലെന്ന് ഡിവൈഎഫ്ഐ നേതൃത്വം

പരിപാടിക്ക് ആശംസ നേര്‍ന്ന് തരൂര്‍, സൂറത്തിൽ പരിപാടി ഉള്ളത് കൊണ്ട് പങ്കെടുക്കാൻ ആകില്ല

dyfi welcome tharoor to start up festival

തിരുവനന്തപുരം: ഡിവൈഎഫ്ഐ പരിപാടിയിൽ ശശി തരൂരിന് ക്ഷണം. തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന സ്റ്റാർട്ട് അപ് ഫെസ്റ്റിവലിലേക്കാണ് തരൂരിനെ ക്ഷണിച്ചത്. മാർച്ച് 1,2 തിയ്യതികളിൽ തിരുവനന്തപുരത്താണ് പരിപാടി.സൂറത്തിൽ പരിപാടി ഉള്ളത് കൊണ്ട് പങ്കെടുക്കാൻ ആകില്ലെന്ന് തരൂർ വ്യക്തമാക്കി. പരിപാടിക്ക് തരൂർ ആശംസ നേർന്നു.

കേരളത്തില്‍ സ്റ്റാര്‍ട്ട് അപ്പ് മേഖലയിലെ വളര്‍ച്ചയെ പ്രശംസിച്ച് ശശി തരൂര്‍ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനം ഏറെ  വിവാദമായ സാഹര്യത്തില്‍ ഈ നീക്കത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന വിലയിരുത്തലുണ്ട്. എന്നാല്‍  കേരളത്തിലെ സ്റ്റാർട്ടപ്പ് അന്തരീക്ഷത്തെപ്പറ്റി സത്യസന്ധമായ നിലയിൽ അഭിപ്രായം രേഖപ്പെടുത്തിയ ആൾ എന്ന നിലയിലാണ് തരൂരിന് ക്ഷണിച്ചതെന്ന് സംസ്ഥാന സെക്രട്ടറി  വികെ സനോജ്.പറഞ്ഞു. പരിപാടികൾക്ക് നേരത്തെയും കോൺഗ്രസ് നേതാക്കന്മാരെ ക്ഷണിച്ചിട്ടുണ്ട് ചിലർ വരും ചിലർ വരില്ല. 

തിരുവനന്തപുരത്തെ എംപി എന്ന നിലയിൽ കൂടിയാണ് അദ്ദേഹത്തെ ക്ഷണിച്ചത്. വികസനത്തിൽ രാഷ്ട്രീയം നോക്കാറില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. നേരത്തെ തീരുമാനിച്ച പരിപാടികൾ ഉള്ളതുകൊണ്ട് എത്താൻ സാധിക്കുമോ എന്ന് അറിയില്ല എന്ന്  അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ വിവാദങ്ങളുടെ പേരിൽ സംഘടിപ്പിച്ച പരിപാടിയല്ല ഇത്.. ഞങ്ങളുടെ പരിപാടിയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചു മറ്റു വാർത്തകൾക്ക് അടിസ്ഥാനം ഇല്ല. ശശി തരൂരിനോട് പല കാര്യങ്ങളിലും  അഭിപ്രായവ്യത്യാസം ഉണ്ട്. യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം വിലകുറഞ്ഞ രാഷ്ട്രീയമാണ്. കേരളത്തെ കോൺഗ്രസ്സും യൂത്ത് കോൺഗ്രസും അവഹേളിക്കുകയാമെന്നും സനോജി പറഞ്ഞു.

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios