തൃക്കാക്കരക്കാർക്ക് അബദ്ധം തിരുത്താനുള്ള സൗഭാഗ്യമാണ് ഉപതെരഞ്ഞെടുപ്പെന്ന മുഖ്യമന്ത്രിയുടെ പരാമർശം ആയുധമാക്കിയിരിക്കുകയാണ് കോൺഗ്രസ്. പിണറായി വിജയന്‍റെ പരാമർശം നിന്ദ്യവും ക്രൂരവുമാണെന്ന് പ്രതിപക്ഷനേതാവ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾ വിമർശിച്ചു.

തിരുവനന്തപുരം: തൃക്കാക്കര സൗഭാഗ്യം തന്നെയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ (E P Jayarajan). യുഡിഎഫിനെ തോല്‍പ്പിക്കാനുള്ള സൗഭാഗ്യമാണ് തൃക്കാക്കരയില്‍ വന്നിരിക്കുന്നെ ഇ പി ജയരാജന്‍ പറഞ്ഞു. സമസ്തയുടെ തെറ്റായ നിലപാടുകളൊന്നും അംഗീകരിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മുന്‍ അധ്യാപകനെതിരായ പീഡന പരാതിയില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സ്ത്രീ സുരക്ഷാ ഉറപ്പാക്കുമെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. 

അതേസമയം, തൃക്കാക്കരക്കാർക്ക് അബദ്ധം തിരുത്താനുള്ള സൗഭാഗ്യമാണ് ഉപതെരഞ്ഞെടുപ്പെന്ന മുഖ്യമന്ത്രിയുടെ പരാമർശം ആയുധമാക്കിയിരിക്കുകയാണ് കോൺഗ്രസ്. പിണറായി വിജയന്‍റെ പരാമർശം നിന്ദ്യവും ക്രൂരവുമാണെന്ന് പ്രതിപക്ഷനേതാവ് അടക്കമുള്ള കോൺഗ്രസ് നേതാക്കൾ വിമർശിച്ചു. പി ടി തോമസ് അബദ്ധമല്ല, അഭിമാനമെന്നായിരുന്നു ഉമാ തോമസിൻറെ മറുപടി. പരാമ‍ർശത്തെ ന്യായീകരിച്ച സിപിഎം കോൺഗ്രസ് അനാവശ്യവിവാദമുണ്ടാക്കുന്നുവെന്ന് കുറ്റപ്പെടുത്തി. പിടിയുടെ വിയോഗത്താൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ പി ടി തോമസിന്‍റെ ഓർമ്മകൾ പരമാവധി നിലനിർത്തിയാണ് മണ്ഡലം നിലനിർത്താനുള്ള കോൺഗ്രസ് ശ്രമം. മുഖ്യമന്ത്രി പി ടിയെ അപമാനിച്ചുവെന്ന് വിമർശിച്ചാണ് കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ മുഖ്യമന്ത്രിയെ വിമർശിക്കുന്നത്. മരിച്ചിട്ടും പിടിയെ മുഖ്യമന്ത്രി അവഹേളിക്കുന്നുവെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി. അതേസമയം മുഖ്യമന്ത്രിയുടെ പരാമർശം വ്യക്തിപരമായിരുന്നില്ലെന്നാണ് സിപിഎം നേതാക്കളുടെ വിശദീകരണം.

Also Read: പറഞ്ഞത് എന്താണെന്ന് മലയാളം അറിയാവുന്നവർക്ക് മനസിലാകും; പി ടി പരാമർശത്തിൽ മുഖ്യമന്ത്രിയെ ന്യായീകരിച്ച് രാജീവ്

YouTube video player

പി ടി തോമസ് മരിച്ചിട്ടും അദ്ദേഹത്തെ അവഹേളിക്കുകയാണ് മുഖ്യമന്ത്രി; മാപ്പ് പറയണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ

പി ടി തോമസിനെക്കുറിച്ചുള്ള പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് പറയണമെന്ന് കോൺ​ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. പിടി തോമസിന്റെ മരണത്തെ തുടർന്ന് നടക്കുന്ന തെരഞ്ഞടുപ്പിനെ സൗഭാഗ്യമായി കാണണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. പി ടി തോമസ് മരിച്ചിട്ടും അദ്ദേഹത്തെ അവഹേളിക്കുകയാണ് മുഖ്യമന്ത്രി. കെ വി തോമസുമായി മുഖ്യമന്ത്രി കരാർ ഉണ്ടാക്കി. ആ കരാർ പാലിക്കുക മാത്രമാണ് കെ വി തോമസ് ചെയ്തിരിക്കുന്നത്. കോൺഗ്രസ്സ് പ്രവർത്തകരോട് കെ വി തോമസ് കാണിച്ചത് നന്ദികേടാണ് എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. 

പി ടി തോമസ് തൃക്കാക്കരയുടെ അഭിമാനമാണെന്ന് ഉമ തോമസ്

മുഖ്യമന്ത്രിക്ക് മറുപടിയുമായി തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയും പി ടി തോമസിന്റെ ഭാര്യയുമായ ഉമ തോമസും രം​ഗത്തെത്തിയിരുന്നു. പി ടി തോമസ് തൃക്കാക്കരയ്ക്ക് അഭിമാനമാണെന്ന് ഉമ തോമസ് പറഞ്ഞു. അതു കൊണ്ടാണ് രാജകുമാരനെ പോലെ യാത്രയാക്കിയത്. അബദ്ധം പറ്റിയത് പിണറായിക്കാണ്. വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് കടക്കുന്നില്ലെന്നും ഉമ പറഞ്ഞു. പി ടി തോമസിനെ ജയിപ്പിച്ചതിലൂടെ തൃക്കാക്കരയ്ക്ക് അബദ്ധം പറ്റിയെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. 

തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിനെ തെറ്റ് തിരുത്താനുള്ള സുവർണാവസരം എന്നും പറ്റിയ അബദ്ധം തിരുത്തണമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതിഷേധാർഹവും ദുഖകരവും ഒരു മുഖ്യമന്ത്രിക്ക് യോജിക്കാത്ത വാക്കുകളുമാണ്. പി ടി യെ പോലൊരാളുടെ നഷ്ടത്തെ സുവർണാവസരമായി കാണാൻ ഒരു മുഖ്യമന്ത്രിക്ക് എങ്ങനെ സാധിക്കും മരണത്തെ അദ്ദേഹം ആഘോഷമാക്കി മാറ്റുകയാണോ. .പി ടി തൃക്കാക്കരയുടെ അഭിമാനമായിരുന്നു. പി ടി യെ തൃക്കാക്കരക്കാർക്ക് അറിയാവുന്നത് കൊണ്ടാണ് രണ്ടാം വട്ടവും ഏറെ പ്രതികൂലമായ സാഹചര്യങ്ങൾ ഉണ്ടായിട്ടും ഭൂരിപക്ഷം വർധിപ്പിപ്പ് തൃക്കാക്കരയിലെ ജനങ്ങൾ വിജയിപ്പിച്ചത്. പി ടി യു ടെ മരണം സുവർണാവസരമായി മുഖ്യമന്ത്രി കാണുമ്പോൾ കേരളീയർ അത് നഷ്ടമായാണ് കാണുന്നത്. അത് കേരള ജനത പ്രകടിപ്പിക്കുന്നത് നാം കണ്ടതുമാണ്. തൃക്കാക്കരയിൽ നടക്കുന്നത് സഹതാപത്തിൻ്റെ പോരാട്ടമല്ല. രാഷ്ട്രീയ പോരാട്ടമാണ്. പി ടി യു ടെ രാഷ്ട്രീയ നിലപാടുകൾക്കും വികസന പ്രവർത്തനങ്ങൾക്കുമുള്ള സ്നേഹം തൃക്കാക്കരക്കാർ പ്രകടിപ്പിക്കുക തന്നെ ചെയ്യുമെന്നും ഉമ പറഞ്ഞു.

Also Read: പി ടി തോമസ് അഭിമാനം, അബദ്ധം പറ്റിയത് പിണറായിക്കാണ്; മുഖ്യമന്ത്രിക്ക് മറുപടിയുമായി ഉമ തോമസ്

മുഖ്യമന്ത്രിയുടെ പരാമർശം ശുദ്ധ അസംബന്ധമാണെന്ന് ഹൈബി ഈഡൻ പ്രതികരിച്ചു. കേവലം ഉപ തെരഞ്ഞെടുപ്പ് ജയിക്കാൻ ഇങ്ങനെയൊക്കെ പറയുന്നത് അംഗീകരിക്കാനാവില്ല. പി ടി തോമസ് പൊതു സ്വീകാര്യനായ നേതാവാണ് എന്നും ഹൈബി പറഞ്ഞു.