Asianet News MalayalamAsianet News Malayalam

വൈദ്യുതി പോസ്റ്റുകളിൽ ഇ - വാഹന ചാർജ്ജിംഗ് സ്റ്റേഷനുകൾ; പുതിയ പദ്ധതിയുമായി കെഎസ്ഇബി

ചാര്‍ജ്ജിങ്ങ് സംവിധാനം കെഎസ്ഇബി പോസ്റ്റുകളില്‍ സ്ഥാപിക്കുന്നതിനാല്‍ ചെലവ് വളരെ കുറവാണ്. കോഴിക്കോട് ജില്ലയില്‍ തുടങ്ങിയ പത്ത് ചാര്‍ജ്ജിങ്ങ് സ്റ്റേഷനുകളുടെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു.

e vehicle charging stations to be installed in kseb electric posts
Author
Kozhikode, First Published Oct 9, 2021, 1:58 PM IST

കോഴിക്കോട്: ഇലക്ട്രിക്ക് വാഹനങ്ങള്‍ (Electric Vehicle) പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത് കെഎസ്ഇബി (KSEB) ആയിരം വൈദ്യുതി ചാര്‍ജ്ജിങ്ങ് സ്റ്റേഷനുകള്‍ തുടങ്ങും. വൈദ്യുതി പോസ്റ്റുകളിലാണ് ഇവ സ്ഥാപിക്കുന്നത്. കെഎസ്ഇബിയുടെ എല്ലാ വാഹനങ്ങളും താമസിയാതെ വൈദ്യുതി വാഹനങ്ങളാക്കാനും ബോര്‍ഡ് തീരുമാനിച്ചു

പെട്രോള്‍ വില വര്‍ദ്ധന, പരിസ്ഥിതി മലിനീകരണം തുടങ്ങിയ പ്രയാസങ്ങളെ നേരിടാനും ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാനുമാണ് വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ഇ - വെഹിക്കിള്‍ നയം പുറത്തിറക്കിയിട്ടുണ്ട്. വൈദ്യുതി വാഹനങ്ങള്‍ക്ക് ചാര്‍ജ്ജിങ്ങിന് സൗകര്യം ഒരുക്കാനാണ് കെഎസ്ഇബി ശ്രമം. പോള്‍ മൗണ്ട് എന്ന പേരില്‍ തുടങ്ങിയ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം  വൈദ്യുതി മന്ത്രി നിര്‍വ്വഹിച്ചു. 

ചാര്‍ജ്ജിങ്ങ് സംവിധാനം കെഎസ്ഇബി പോസ്റ്റുകളില്‍ സ്ഥാപിക്കുന്നതിനാല്‍ ചെലവ് വളരെ കുറവാണ്. കോഴിക്കോട് ജില്ലയില്‍ തുടങ്ങിയ പത്ത് ചാര്‍ജ്ജിങ്ങ് സ്റ്റേഷനുകളുടെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വ്വഹിച്ചു. മൊബൈല്‍ ആപ്പ് വഴിയാണ് പണം നല്‍കേണ്ടത്. സുരക്ഷക്കായി നിരീക്ഷണ ക്യാമറകളും ഓരോ സ്റ്റേഷനിലും സ്ഥാപിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios