തിരുവനന്തപുരം: പാലാരിവട്ടം പാലം കേസിൽ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലെ വ്യവസ്ഥകളിൽ ഇളവ് തേടി മുസ്ലിം ലീഗ് മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞ് സമർപ്പിച്ച ഹർജി നിലനിൽക്കില്ലെന്ന് കോടതി. കോടതി നിർദ്ദേശത്തെ തുടർന്ന് ഇബ്രാഹിംകുഞ്ഞ് ഹർജി പിൻവലിച്ചു. 

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത്  ജയിലിലേക്ക് മാറ്റിയ ശേഷം പുതിയ ജാമ്യാപേക്ഷയുമായി സമീപിക്കാൻ ആയിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ വ്യവസ്ഥ ഒഴിവാക്കണം എന്നാവശ്യപ്പെട്ടാണ് ഇബ്രാഹിംകുഞ്ഞ് പുതിയ അപേക്ഷ നൽകിയത്. ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നും ജയിലിലേക്ക് മാറ്റുന്നത് ജീവൻ അപകടത്തിലാക്കുമെന്നും ഇബ്രാഹിംകുഞ്ഞിന്റെ അപേക്ഷയിൽ പറഞ്ഞിരുന്നു.