കേസില്‍ നിരവധി തവണ സൗമ്യ ചൗരസ്യയെ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുകയും വീട്ടില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. 

ദില്ലി: ഛത്തീസ്‍ഗഡ‍് മുഖ്യമന്ത്രി ഭൂപേഷ് ഭഗേലിന്‍റെ ഡെപ്യൂട്ടി സെക്രട്ടറിയെ ഇഡി അറസ്റ്റ് ചെയ്തു. കല്‍ക്കരി ഇടപാട് കേസിലാണ് ഡെപ്യൂട്ടി സെക്രട്ടറിയായ സൗമ്യ ചൗരസ്യയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാനായി വിളിച്ച വരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസില്‍ നിരവധി തവണ സൗമ്യ ചൗരസ്യയെ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുകയും വീട്ടില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. 

ഓരോ ടണ്‍ കല്‍ക്കരിക്കും 25 രൂപ വീതം അനധികൃതമായി ഈടാക്കിയതില്‍ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയനേതാക്കള്‍ അടക്കമുള്ളവർക്കും പങ്കുണ്ടെന്നാണ് ഇ‍ഡിയുടെ കണ്ടെത്തല്‍. എന്നാല്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്നാണ് കോണ്‍ഗ്രസിന്‍റെ വിമർ‍ശനം.