Asianet News MalayalamAsianet News Malayalam

സി.എം.രവീന്ദ്രൻ്റെ സ്വത്ത് വിവരം തേടി രജിസ്ട്രേഷൻ വകുപ്പിന് ഇഡിയുടെ കത്ത്

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ സിഎം രവീന്ദ്രന് നേരത്തെ രണ്ട് തവണ ഇഡി ചോദ്യം ചെയ്യാൻ ഹാജാവാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു.

ED given letter to registration department
Author
Kochi, First Published Dec 3, 2020, 5:31 PM IST

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ്റെ സ്വത്ത് വിവരങ്ങൾ തേടിയുള്ള ഇഡിയുടെ അന്വേഷണം തുടരുന്നു. രവീന്ദ്രൻ്റെ സ്വത്ത് വിവരങ്ങൾ ആവശ്യപ്പെട്ട് സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കത്ത് നൽകി. 

സിഎം രവീന്ദ്രൻ്റേയും ഭാര്യയുടേയും പേരിലുള്ള സ്വത്തുവകകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടാണ് ഇഡി കത്ത് നൽകിയത്. സംസ്ഥാനത്തെ എല്ലാ രജിസ്ട്രേഷൻ ഓഫീസുകളിലും പരിശോധന നടത്തി സ്വത്ത് വകകളുടെ വിശദാംശങ്ങൾ അറിയിക്കണമെന്നാണ് ഇഡി രജിസ്ട്രേഷൻ വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ സിഎം രവീന്ദ്രന് നേരത്തെ രണ്ട് തവണ ഇഡി ചോദ്യം ചെയ്യാൻ ഹാജാവാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ആദ്യത്തെ തവണ കൊവിഡ് പൊസീറ്റിവായി ക്വാറൻ്റൈനിൽ പോയ രവീന്ദ്രൻ കൊവിഡ് മുക്തനായ ശേഷം രണ്ടാമതും നോട്ടീസ് കിട്ടിയപ്പോൾ പോസ്റ്റ് കൊവിഡ് അസുഖങ്ങൾക്ക് ചികിത്സ തേടി ആശുപത്രിയിൽ അഡ്മിറ്റായിരുന്നു.

ഇതിന് പിന്നാലെയാണ് രവീന്ദ്രൻ്റെ സ്വത്ത് വിവരങ്ങൾ തേടി ഇഡി അന്വേഷണം ആരംഭിച്ചത്. വടകരയിലെ ചില വ്യാപാര സ്ഥാപനങ്ങളിലും ഊരാളുങ്കൽ ലേബർ കോപ്പറേറ്റീവ് സൊസൈറ്റിയിലും രവീന്ദ്രൻ്റെ സ്വത്ത് വിവരങ്ങൾ തേടി ഇതിനോടകം ഇഡി റെയ്ഡ് നടത്തിയിരുന്നു. 

Follow Us:
Download App:
  • android
  • ios