പിണറായിയുടെ വസതിയിൽ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ, പ്രതികളുടെ സാന്നിധ്യം ശാസ്ത്രീയമായി തെളിയിക്കാൻ പോലീസ് ഇമേജ് മാച്ചിംഗ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. വീഡിയോ ദൃശ്യങ്ങൾ എഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന വാദം തടയാനും, മുഖവും ശരീരഘടനയും താരതമ്യം ചെയ്ത് പ്രതികളെ ഉറപ്പിക്കാനുമാണ് ഈ നീക്കം.
തിരുവനന്തപുരം: പിണറായിയുടെ വസതിയില്‍ വെച്ച് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ സാന്നിദ്ധ്യം തെളിയിക്കാൻ ഇമേജ് മാച്ചിംഗ് സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തി പൊലീസ്.ആക്രമണ ദൃശ്യങ്ങളും പ്രതികളുടെ യഥാര്‍ഥ ഫോട്ടോയും താരതമ്യപ്പെടുത്തി ,രണ്ടും ഒരാള്‍ തന്നെയെന്ന് ഉറപ്പിക്കാനാണിത്. വീഡിയോ ദൃശ്യങ്ങള്‍ ആര്‍ട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച് നിര്‍മിച്ചവയെന്ന ആരോപണം ഉയര്‍ന്ന് വരാനുള്ള സാധ്യത കൂടി മുന്നിൽ കണ്ടാണ് പൊലീസിന്‍റെ നീക്കം.
ഇ ഡി ആക്രമണക്കേസിൽ പൊലീസിന്‍റെ കൈവശമുള്ള പ്രധാന തെളിവ് ഈ ദൃശ്യങ്ങള് തന്നെയാണ്. അറസ്റ്റിലായ 26 പ്രതികളേയും പൊലീസ് തിരിച്ചറിഞ്ഞത് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ്. എന്നാൽ ഇതിനപ്പുറം സംഭവസ്ഥലത്ത് പ്രതികളുടെ സാന്നിദ്ധ്യം ശാസ്ത്രീയമായി തെളിയിക്കുകയും വേണം. ആര്‍ട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ചുള്ള ദൃശ്യങ്ങൾ ആണെന്നും ഇതിന്‍റെ അടിസ്ഥാനത്തിലുള്ള അറസ്റ്റെന്നും വിചാരണ വേളയില്‍ ആരോപണങ്ങളും ഉയരാം. ഇതെല്ലാം കണക്കിലെടുത്താണ് സൈബര്‍ ഫോറൻസിക് പരിശോധനയിലൂടെ ഇമേജ് മാച്ചിംഗ് നടത്താൻ പൊലീസ് തീരുമാനിച്ചത്.
വീഡിയോയിലുള്ള പ്രതികളുടെ ദൃശ്യങ്ങളും ഇവരുടെ യഥാര്‍ഥ ഫോട്ടോയും താരതമ്യം ചെയ്ത് രണ്ടും ഒരാള്‍ തന്നെയെന്ന് ഉറപ്പിക്കുകയാണ് ഈ പരിശോധനയിലൂടെ ചെയ്യുന്നത്. മുഖം മാത്രമല്ല, മൊത്തം ശരീരഘടനയും ഒരാളുടെ തന്നെയെന്ന് ഇതിലൂടെ ഉറപ്പിക്കാനാകും. മുഖത്തിന്‍റെ രൂപം, മൂക്കിന്‍റെ ഘടന ,നേതൃപടലം തുടങ്ങിയവ പരിശോധനയിൽ ഉറപ്പിക്കാനാകൂം. ഒരു പോലെ സാദൃശ്യമള്ളവരും ഉണ്ടാകാം. ഇത് കണക്കിലെടുത്താണ് അനാട്ടമിക് പരിശോധനയും നടത്തുന്നത്. ശരീരഘടന, പൊക്കം, മുടിയുടെ പ്രത്യേകതകള്‍ എന്നിവയൊക്കെ ഇതിൽ തിരിച്ചറിയാനാകും. സൈബർ ഫോറൻസിക് ലാബിൽ നടത്തുന്ന പരിശോധനയുടെ ഫലം മൂന്നാഴ്ചക്കുള്ളിൽ ലഭിക്കും. ഇതിന് ശേഷം കേസിൽ കുറ്റപത്രം നല്‍കാനാണ് തീരുമാനം. മ്യൂസിയം സ്റ്റേഷനിൽ ഓണാമോഘോഷിച്ച ഒന്നാം പ്രതി നിതിൻ രാജ്, 16 ആം പ്രതി ഐ പി ബിനു എന്നിവരുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് നല്‍കിയ ഹര്‍ജി നാളെ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.



