മൂന്ന് വ‍ഷത്തിനുള്ളിൽ തിരിച്ചടയ്ക്കുമെന്ന ഉപാദിയിലായിരുന്നു നിർമ്മാണത്തിലിരിക്കുന്ന ഫ്ലാറ്റ് സമുച്ചയം ഉൾപ്പെടെ ഈട് വച്ച് വായ്പയെടുത്തത്. ഫ്ലാറ്റ് വിറ്റുപോയെങ്കിലും പിന്നീട് വായ്പ തിരിച്ചടച്ചില്ല

തിരുവനന്തപുരം : കെട്ടിടനിർമാതാക്കളായ ഹീര കൺസ്ട്രക്ഷൻസിന്റെ ഓഫിസിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ്. തിരുവനന്തപുരത്തെ മൂന്ന് ഇടങ്ങളിൽ ആണ് കൊച്ചിയിൽ നിന്നുള്ള ഇഡി സംഘം റെയ്ഡ് നടത്തുന്നത്. 14 കോടി രൂപ വായ്പ എടുത്ത് ‌ബാങ്കിനെ വഞ്ചിച്ച കേസിൽ ആണ് നടപടി. ആക്കുളത്തുള്ള ഫ്ലാറ്റ് സമുച്ചയത്തിന് വേണ്ടി 14 കോടി രൂപ എസ്ബിഐയിൽ നിന്ന് വായ്പയെടുത്തിരുന്നു. മൂന്ന് വ‍ഷത്തിനുള്ളിൽ തിരിച്ചടയ്ക്കുമെന്ന ഉപാദിയിലായിരുന്നു നിർമ്മാണത്തിലിരിക്കുന്ന ഫ്ലാറ്റ് സമുച്ചയം ഉൾപ്പെടെ ഈട് വച്ച് വായ്പയെടുത്തത്. ഫ്ലാറ്റ് വിറ്റുപോയെങ്കിലും പിന്നീട് വായ്പ തിരിച്ചടച്ചില്ല. ഇതിൽ 12 കോടി രൂപയുടെ നഷ്ടം ബാങ്കിനുണ്ടായെന്ന പരാതിയിൽ സിബിഐ നേരത്തേ കേസ് എടുത്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇഡിയും അന്വേഷണം നടത്തുന്നത്. ഡയറക്ടർമാരെ ഉൾപ്പെടെ പ്രതികളാക്കിയാണ് അന്വേഷണം. ഇതിന്റെ ഭാ​ഗമായാണ് തിരുവനന്തപുരത്തെ ഓഫീസ്, നിർമ്മാണത്തിലിരിക്കുന്ന ഫ്ലാറ്റ് സമുച്ചയം, ഹീര കൺസ്ട്രക്ഷന്റെ കീഴിലുള്ള കോളേജ് എന്നിവടങ്ങളിൽ പരിശോധന നടത്തുന്നത്. 

Read More : പഞ്ചാബിൽ ​ഗവ‍ർണർ സർക്കാർ പോര് രൂക്ഷം; കേന്ദ്രം നിയോഗിച്ച ഗവർണറോട് മറുപടി പറയേണ്ടതില്ലെന്ന് ഭഗവന്ത് മൻ