Asianet News MalayalamAsianet News Malayalam

തൃശ്ശൂരിൽ നാല് ദിവസം മുൻപ് ബിജെപിയിൽ ചേർന്ന മുൻ സിപിഐ നേതാവിൻ്റെ വീട്ടിൽ എൻഫോഴ്‌സ്മെൻ്റ് റെയ്‌ഡ്

ഇദ്ദേഹവും ഒപ്പമുള്ളവരും കഴിഞ്ഞ ദിവസമാണ് എംടി രമേശിന്റെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നത്

ED Raids ex CPI leader home who joined BJP four days ago in Thrissur
Author
First Published Sep 6, 2024, 7:04 PM IST | Last Updated Sep 6, 2024, 7:04 PM IST

തൃശ്ശൂർ: നാല് ദിവസം മുമ്പ് ബിജെപിയിൽ ചേർന്ന സിപിഐ നേതാവിന്റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തുന്നു. മുള്ളൂർക്കരയിലെ വിജേഷ് അള്ളന്നൂരിന്റെ വീട്ടിലാണ് റെയ്‌ഡ് നടക്കുന്നത്. സ്വർണ്ണ വ്യാപാര രംഗത്ത് പ്രവർത്തിക്കുന്ന ആളാണ് വിജേഷ് അള്ളന്നൂർ. സിപിഐയുടെ ലോക്കൽ സെക്രട്ടറിയായിരുന്നു. ഇദ്ദേഹവും ഒപ്പമുള്ളവരും കഴിഞ്ഞ ദിവസമാണ് എംടി രമേശിന്റെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നത്. ഉച്ചക്ക് തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. വിജേഷിൻ്റെ തൃശ്ശൂർ മനപ്പടിയിലെ തറവാട്ടിലും എസ്എൻ നഗറിലെ വീട്ടിലുമാണ് പരിശോധന നടക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios