Asianet News MalayalamAsianet News Malayalam

കരിയറിനെക്കുറിച്ച് കൺഫ്യൂഷനോ? സംശയങ്ങൾക്ക് ഉത്തരം എഡ്യൂഫെസ്റ് 2024; കോഴിക്കോട് മെയ് 25, 26

മെയ് 25നും , 26 നും കോഴിക്കോട് ട്രേഡ് സെന്ററിൽ നടക്കുന്ന എക്സ്പോ സന്ദർശിക്കുന്ന പ്ലസ് 2 , ഡിഗ്രി കഴിഞ്ഞ വിദ്യാർത്ഥികൾക്ക് സൗജന്യ ആപ്റ്റിട്യൂട് ടെസ്റ്റിൽ പങ്കെടുക്കാം.

edufest 2024 Kozhikode make the right career choice
Author
First Published May 23, 2024, 10:58 AM IST

പ്രൊഫഷണിൽ തിളങ്ങണമെങ്കിൽ , നിങ്ങളുടെ കഴിവുകൾക്കും, അഭിരുചിക്കും അനുയോജ്യമായ കരിയർ  തെരഞ്ഞെടുക്കണം.മെഡിസിൻ, എഞ്ചിനീയറിംഗ്, ജേർണലിസം, ഇൻഫർമേഷൻ ടെക്നോളജി ഇങ്ങനെ നിരവധി  കരിയർ ഓപ്ഷനുകൾ മുന്നിലുള്ളപ്പോൾ , ഏതാണ് നിങ്ങളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയർ എന്ന് കണ്ടെത്തുക എന്നതാണ് ഏറ്റവും പ്രധാനം.

ജീവിതത്തിലെ ഈ പ്രധാന തെരഞ്ഞെടുപ്പിനായി നിങ്ങൾ കൺഫ്യൂസ്ഡ് ആകുന്നുണ്ടോ? സ്വന്തം കഴിവുകൾ കണ്ടെത്തുന്നതിനും , ശരിയായ കരിയർ തെരഞ്ഞെടുക്കുവാനും  മാർഗനിർദേശം നൽകുന്നതിനായി ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന  EDUFEST 2024-ൽ , ഗിന്നസ് വേൾഡ് റെക്കോർഡ്  നേടിയ കരിയർ മാർഗനിർദ്ദേശ ആപ്പായ  "ലൈഫോളജി", CEO, പ്രവീൺ പരമേശ്വർ നിങ്ങൾക്കായി വേദി ഒരുക്കുന്നു.തികച്ചും സൗജന്യമായ ഈ കരിയർ കൗൺസിലിംഗിലൂടെ , നിങ്ങളുടെ  അഭിരുചിക്കനുസരിച്ചുള്ള കരിയർ തെരഞ്ഞെടുക്കാൻ "ലൈഫോളജി" നിങ്ങളെ സഹായിക്കുന്നു.ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ആണ് "ലൈഫോളജി" നിങ്ങളുടെ അഭിരുചികൾ കണ്ടെത്തി , ഉചിതമായ കരിയർ കോഴ്‌സ്  തെരഞ്ഞെടുക്കാൻ നിങ്ങളെ പ്രാപ്തരാക്കുന്നത്.

മെയ് 25നും , 26 നും കോഴിക്കോട് ട്രേഡ് സെന്ററിൽ നടക്കുന്ന എക്സ്പോ സന്ദർശിക്കുന്ന പ്ലസ് 2 , ഡിഗ്രി കഴിഞ്ഞ വിദ്യാർത്ഥികൾക്ക് സൗജന്യ ആപ്റ്റിട്യൂട് ടെസ്റ്റിൽ പങ്കെടുക്കാം. ആപ്റ്റിട്യൂട് ടെസ്റ്റിന് ശേഷം നൽകുന്ന  വിശദമായ പേഴ്സണാലിറ്റി റിപ്പോർട്ടിലൂടെ , ഉചിതമായ കരിയർ ഏതാണെന്ന് മനസിലാക്കി, നിങ്ങൾക്കനുയോജ്യമായ തെരെഞ്ഞെടുപ്പ് നടത്താൻ തീർച്ചയായും സാധിക്കും. മികച്ച  കരിയർ ഏതെന്ന് ഇനി കൺഫ്യൂഷൻ വേണ്ട . ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന എഡ്യൂഫെസ്റ് 2024 സന്ദർശിക്കുക എന്ന തീരുമാനം നിങ്ങളുടെ ജീവിതത്തിലെ മികച്ച തെരെഞ്ഞെടുപ്പാവട്ടെ!!

 

Latest Videos
Follow Us:
Download App:
  • android
  • ios