എലപ്പുള്ളിയിലെ ബ്രൂവറി അനുമതി സി പി എം പാലക്കാട് ജില്ലാ സമ്മേളനത്തിൽ ച൪ച്ചയായി. ജനങ്ങളുടെ ആശങ്ക പരിഹരിച്ച് മാത്രം മുന്നോട്ട് പോകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. 

പാലക്കാട്: എലപ്പുള്ളിയിലെ ബ്രൂവറി അനുമതി സി പി എം പാലക്കാട് ജില്ലാ സമ്മേളനത്തിൽ ച൪ച്ചയായി. ജനങ്ങളുടെ ആശങ്ക പരിഹരിച്ച് മാത്രം മുന്നോട്ട് പോകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിഷയം വന്നത് ദോഷം ചെയ്യുമെന്നും വിമ൪ശനം. ചർച്ച ചെയ്ത് ആശങ്കകൾ പരിഹരിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ ശ്രമിക്കണമെന്ന് മുതിർന്ന നേതാക്കളും ആവശ്യപ്പെട്ടു. വിഷയം അറിഞ്ഞത് പോലും വിവാദമായ ശേഷമാണെന്നും വിഷയത്തിൽ ഇപ്പോഴും അവ്യക്തത തുടരുന്നതായും പ്രാദേശിക നേതാക്കൾ ച൪ച്ചയിൽ പറഞ്ഞു. വിവാദം ഉണ്ടായ ആദ്യഘട്ടത്തിൽ പ്രാദേശിക നേതൃത്വം പ്രതിരോധത്തിലായെന്നും നേതാക്കൾ ച൪ച്ചയിൽ പറഞ്ഞു. 

എലപ്പുള്ളി ബ്രൂവറി: ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് CPM പ്രാദേശിക നേതൃത്വം>