എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിൽ വയോധികയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് ബന്ധുക്കള്‍ വയോധികയെ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിൽ ഉപേക്ഷിച്ചത്. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി കമലാക്ഷിയെയാണ് ബന്ധുക്കള്‍ ഉപേക്ഷിച്ചത്.

എറണാകുളം: എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിൽ വയോധികയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് ബന്ധുക്കള്‍ വയോധികയെ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിൽ ഉപേക്ഷിച്ചത്. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി കമലാക്ഷിയെയാണ് ബന്ധുക്കള്‍ ഉപേക്ഷിച്ചത്. വൈകുന്നേരത്തോടെ ആരും വരാതായതോടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. 

പൊലീസ് രാത്രിയോടെ സ്ഥലത്തെത്തി വയോധികയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. വയോധികയെ നാളെ ബന്ധുക്കളെത്തി കൂട്ടികൊണ്ടുപോകുമെന്നാണ് പറയുന്നത്. ബന്ധുക്കളാരുമില്ലാതെ രാവിലെ മുതൽ വൈകിട്ട് വരെ വയോധിക ബസ് സ്റ്റാന്‍ഡിൽ തുടരുകയായിരുന്നു. ഭർത്താവും ബന്ധുക്കളും ആശുപത്രിയിൽ കൊണ്ടുപോകാനായി തന്നെ ഇവിടെ ഇരുത്തിയതെന്നാണ് കമലാക്ഷി പൊലീസിനോട് പറഞ്ഞത്.