Asianet News MalayalamAsianet News Malayalam

തദ്ദേശ തെരഞ്ഞെടുപ്പ്; തെരഞ്ഞെടുപ്പ് കമ്മീഷൻ-ഡിജിപി കൂടിക്കാഴ്ച അടുത്ത തിങ്കളാഴ്ച

തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്തണമെന്ന താൽപര്യത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. സുരക്ഷാ കാര്യങ്ങളിൽ പൊലീസ് തടസം പറഞ്ഞാൽ മാത്രമെ മറിച്ചൊരു തീരുമാനം ഉണ്ടാകു. 

election commission discussion with dgp on monday
Author
Trivandrum, First Published Oct 27, 2020, 8:32 PM IST

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ-ഡിജിപി കൂടിക്കാഴ്ച അടുത്ത തിങ്കളാഴ്ച. തെരഞ്ഞെടുപ്പ് എത്ര ഘട്ടത്തിൽ നടപ്പാക്കണമെന്ന് കൂടിക്കാഴ്‍ചയില്‍ തീരുമാനിക്കും. തിയതി സംബന്ധിച്ചും ഏകദേശ ധാരണ ഉണ്ടാകും. 

തദ്ദേശഭരണ തെരഞ്ഞെടുപ്പുകൾ ഒറ്റ ഘട്ടത്തിൽ തന്നെ പൂര്‍ത്തിയാക്കാനുള്ള സാധ്യതകളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തേടുന്നത്. തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്തണമെന്ന താൽപര്യത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. സുരക്ഷാ കാര്യങ്ങളിൽ പൊലീസ് തടസം പറഞ്ഞാൽ മാത്രമെ മറിച്ചൊരു തീരുമാനം ഉണ്ടാകു. 

അതേസമയം വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഒരു അവസരം കൂടി നൽകാനും കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്.  കൊവിഡ് കാരണം വോട്ടര്‍ പട്ടികയിൽ പേരു ചേര്‍ക്കാൻ അവസരം കിട്ടിയില്ലെന്ന പരാതികൾ പരിഗണിച്ചാണ് അന്തിമ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഒരവസരം കൂടി നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്. തിയതി ഉടൻ പ്രഖ്യാപിക്കും.

Follow Us:
Download App:
  • android
  • ios