Asianet News MalayalamAsianet News Malayalam

'രണ്ടില' മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷണർ: ജോസഫിന് ചെണ്ടയും ജോസിന് ടേബിൾ ഫാനും ചിഹ്നം

തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ നിലവിലുള്ള കേസുകളിലെ വിധിക്ക് വിധേയമായി മാത്രമേ ചിഹ്നം അനുവദിക്കാൻ സാധിക്കൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണ‍ർ വ്യക്തമാക്കി.

Election commissioner freeze two leaf sign in election
Author
Thiruvananthapuram, First Published Nov 17, 2020, 4:54 PM IST

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ കേരള കോൺ​ഗ്രസ് എമ്മിൻ്റെ അഭിമാന ചിഹ്നമായ രണ്ടില മരവിപ്പിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ. രണ്ടില ചിഹ്നത്തിനായി ജോസഫ് വിഭാ​ഗവും ജോസ് വിഭാ​ഗവും അവകാശവാദം ഉന്നയിച്ചതോടെയാണ് രണ്ടില ചിഹ്നം മരവിപ്പിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷണ‍ർ വി.ഭാസ്കരൻ തീരുമാനിച്ചത്. 

തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടിലയുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ നിലവിലുള്ള കേസുകളിലെ വിധിക്ക് വിധേയമായി മാത്രമേ ചിഹ്നം അനുവദിക്കാൻ സാധിക്കൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണ‍ർ വ്യക്തമാക്കി. ചിഹ്നം മരവിപ്പിച്ച സാ​ഹചര്യത്തിൽ ജോസഫ് വിഭാ​ഗവും, ജോസ് വിഭാ​ഗവും ആവശ്യപ്പെട്ട പ്രകാരമാണ് ചെണ്ടയും ടേബിൾ ഫാനും അനുവദിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണ‍ർ വാർത്താക്കുറിപ്പിൽ അറിയിച്ചു. 

കെഎം മാണിയുടെ നിര്യാണത്തെ തുട‍ർന്ന് കേരള കോൺ​ഗ്രസ് പാ‍ർട്ടിയുടെ അവകാശത്തെ ചൊല്ലി പിജെ ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള നിയമപോരാട്ടം ഇപ്പോഴും തുടരുകയാണ്. രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചെങ്കിലും ഈ വിധിയെ ചോദ്യം ചെയ്ത് ജോസഫ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios