തോട്ടികെട്ടി പ്ലാവില വലിച്ച് താഴെയിടുന്നതിനിടെ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് വയോധികന് ദാരുണാന്ത്യം 

പാലക്കാട്: ഷോക്കേറ്റ് വയോധികന് ദാരുണാന്ത്യം. പാലക്കാട് ഒറ്റപ്പാലം പാവുക്കോണം സ്വദേശി ഗോപാലനാണ് (60) മരിച്ചത്. ഉച്ചയ്ക്ക് രണ്ടു മണിയോടെ വീടനടുത്തുള്ള പറമ്പിലായിരുന്നു സംഭവം. ഗോപാലന്റെ വീട്ടിലെ ആടിന് പ്ലാവില ശേഖരിക്കുകയായിരുന്നു. വലിയ തോട്ടി ഉപയോഗിച്ച് പ്ലാവിൽ നിന്നും ഇല താഴേക്ക് വലിച്ചിടുന്നതിനിടെ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റത്. ഷോക്കേറ്റ് തെറിച്ചു വീണു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Asianet News Live | Veena Vijayan | Monthly Quota | Malayalam News Live | Latest News Updates