ഗുരുവായൂർ ക്ഷേത്രത്തിലേക്ക് അഡയാര്‍ ആനന്ദഭവന്‍ സ്വീറ്റ്‌സ് ഉടമ ശ്രീനിവാസ രാജ ഇലക്ട്രിക് കുടിവെള്ള ടാങ്കര്‍ ലോറി വഴിപാടായി സമർപ്പിച്ചു. 16 ലക്ഷത്തോളം രൂപ വിലമതിക്കുന്ന അശോക് ലെയ്‌ലാന്‍ഡിൻ്റെ ഈ വാഹനം ഭക്തർക്ക് കുടിവെള്ളം വിതരണം ചെയ്യാൻ ഉപയോഗിക്കും.
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലേക്ക് കുടിവെള്ള ടാങ്കര്‍ ലോറി വഴിപാടായി ലഭിച്ചു. അഡയാര്‍ ആനന്ദഭവന്‍ സ്വീറ്റ്‌സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഉടമ ശ്രീനിവാസ രാജയാണ് വാഹനം സമർപ്പിച്ചത്. അശോക് ലെയ്‌ലാന്‍ഡിൻ്റെ ഇലക്ട്രിക് മിനി ട്രക്കാണ് വഴിപാടായി സമര്‍പ്പിച്ചത്. ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതിനായി ഇത് ഉപയോഗിക്കും. കിഴക്കേനടയിലെ ദീപസ്തംഭത്തിന് മുന്നില്‍ നടന്ന വാഹനപൂജയ്ക്ക് ശേഷം ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍ വാഹനത്തിന്‍ താക്കോലും രേഖകളും ഏറ്റുവാങ്ങി.
ദേവസ്വം ഭരണസമിതി അംഗങ്ങളായ സി. മനോജ്, കെ.എസ്. ബാലഗോപാല്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍, ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍മാരായ കെ.എസ്. മായാദേവി, പ്രമോദ് കളരിക്കല്‍, പി.ആര്‍.ഒ വിമല്‍ ജി നാഥ്, അസി.മാനേജര്‍മാരായ കെ.ജി. സുരേഷ് കുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.എന്‍ രാജീവ് എന്നിവര്‍ സന്നിഹിതരായിരുന്നു. ബഡാ ദോസ്ത് എന്ന വിശേഷണത്തോടെയുള്ള ഈ ഇലക്ട്രിക് മിനി ട്രക്കിന് 2500 ലിറ്റര്‍ സംഭരണ ശേഷിയുണ്ട്. ഒറ്റ ചാര്‍ജില്‍ 140 കിലോമീറ്റര്‍ സഞ്ചരിക്കാനാകും.16 ലക്ഷത്തോളം രൂപയാണ് വിപണി വില.


