കൊച്ചി: ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകളുമായി എന്‍ഫോഴ്‍സ്‍മെന്‍റ് ഡയറക്ടറേറ്റ്. ലൈഫ് മിഷനിലെ കൂടുതല്‍ പദ്ധതികളില്‍ ശിവശങ്കര്‍ കമ്മീഷന് ശ്രമിച്ചതായി ഇഡി പറയുന്നു. പദ്ധതികളുടെ വിവരങ്ങൾ ശിവശങ്കർ സ്വപ്നക്ക് കൈമാറുകയും കരാറുകാരെ കണ്ടെത്താന്‍ നിര്‍ദേശിക്കുകയും ചെയ്തന്നാണ് ഇഡി വ്യക്തമാക്കുന്നത്.  ഇതിൽ ഒരു കരാറുകാരായ ഹൈദരാബാദിലെ പൊന്നാര്‍ ഇന്‍ഡസ്ട്രീസില്‍ ഇഡി റെയ്‍ഡ് നടത്തി. ഇവിടെ നിന്ന് നിരവധി രേഖകള്‍ പിടിച്ചെടുത്തെന്നാണ് വിവരം.