കാരക്കോണം മെഡിക്കൽ കോളജ് കോഴ ഇടപാടിൽ കോളജ് ഡയറക്ടർ ഡോ. ബെന്നറ്റ് എബ്രഹാമിനെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യുന്നു.
കൊച്ചി: കാരക്കോണം മെഡിക്കൽ കോളജ് കോഴ ഇടപാടിൽ കോളജ് ഡയറക്ടർ ഡോ. ബെന്നറ്റ് എബ്രഹാമിനെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്യുന്നു. കൊച്ചി ഓഫീസിൽ വിളിച്ച് വരുത്തിയാണ് നടപടി. സിഎസ്ഐ സഭാ ബിഷപ് ധർമ്മരാജ് റസാലം ഉൾപ്പെട്ട കള്ളപ്പണ കേസിലാണ് നടപടി. തലവരി പണത്തിലൂടെ സമ്പാദിച്ച കള്ളപ്പണം വിദേശനായണ ചട്ടം ലംഘിച്ച് വെളുപ്പിച്ചെന്ന സംഭവത്തിലാണ് ഇഡി അന്വേഷണം. ധർമരാജ് റസാലത്ത നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. ബിഷപ്പിന് പുറമേ സഭാ സെക്രട്ടറി ടി ടി പ്രവീൺ അടക്കമുള്ളവരാണ് കേസിലെ കൂട്ട് പ്രതികൾ. അന്വേഷണത്തിനിടെ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച ബിഷപ്പിനെ ഇഡി ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി തിരിച്ച് അയച്ചിരുന്നു.
ബംഗളൂരുവിൽ കീടനാശിനി ശ്വസിച്ച് മലയാളി പെൺകുട്ടി മരിച്ചു
ബംഗളൂരു: ബംഗ്ലൂരുവിൽ കീടനാശിനി ശ്വസിച്ച് എട്ട് വയസ്സുള്ള മലയാളി പെൺകുട്ടി മരിച്ചു. ഫ്ലാറ്റ് വൃത്തിയാക്കുന്നതിനായി കീടനാശിനി അടിച്ചതാണ് ദാരുണ സംഭവത്തിലേക്ക് വഴിവച്ചത്. വസന്തനഗറിലെ ഫ്ലാറ്റിൽ വാടകയ്ക്ക് കഴിയുകയായിരുന്നു ഐടി ജീവനക്കാരനായ വിനോദും കുടുംബവും. കർണാടക സ്വദേശിയുടെ ഉടസ്ഥതിയിലുള്ളതാണ് ഫ്ലാറ്റ്. പെയിന്‍റിങ് ജോലി നടക്കുന്നതിനാൽ വെള്ളിയാഴ്ച വിനോദും ഭാര്യ നിഷയും മകൾ അഹാനയും സ്വദേശമായ കണ്ണൂരിലെ കൂത്തുപറമ്പിലേക്ക് പോയി. തിങ്കളാഴ്ച പുലർച്ചെ തിരിച്ചെത്തി. അറ്റകുറ്റപണി പൂർത്തിയായ ഫ്ലാറ്റിലെത്തി യാത്രാക്ഷീണം കൊണ്ട് ഉറങ്ങി. രണ്ട് മണിക്കൂർ കഴിഞ്ഞതും തളർച്ച അനുഭവപ്പെട്ടു.
യത്രാക്ഷീണമെന്ന് കരുതി ചായ ഉണ്ടാക്കി കുടിച്ചു. പിന്നാലെ എട്ട് വയസ്സുള്ള അഹാനയ്ക്ക് ശ്വാസതടസം രൂക്ഷമായി. ഉടനെ സമീപത്തെ ജയിൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കീടനാശിനി അകത്ത് ചെന്നതാണ് മരണകാരണമെന്നാണ് ഡോക്ടർമാരുടെ നിഗമനം. വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിന് ശേഷമാണ് വിനോദ് നിഷ ദമ്പതികൾക്ക് അഹാന ജനിച്ചത്. മകളുടെ മരണവിവരം അറിയാതെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് നിഷ.
