എറണാകുളം ജില്ലയിലെ നാല് പൊലീസ് ഉദ്യോഗസ്ഥരാണ് ഡിസിസി ഓഫീസിലെത്തി പ്രതിപക്ഷ നേതാവിനെ ഷാൾ അണിയിക്കുകയും മുല്ലപ്പളളി രാമചന്ദ്രനൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ചെയ്തത്.

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഐശ്വര്യ കേരള യാത്രയെ അഭിവാദ്യം ചെയ്യാൻ പൊലീസ് ഉദ്യോഗസ്ഥർ എത്തിയ സംഭവം വിവാദത്തിൽ. എറണാകുളം ജില്ലയിലെ നാല് പൊലീസ് ഉദ്യോഗസ്ഥരാണ് ഡിസിസി ഓഫീസിലെത്തി പ്രതിപക്ഷ നേതാവിനെ ഷാൾ അണിയിക്കുകയും മുല്ലപ്പളളി രാമചന്ദ്രനൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ചെയ്തത്. എറണാകുളം സിറ്റി കൺട്രോൾ റൂമിലെ ഷിബു ചെറിയാൻ, എ.ആർ ക്യാമ്പിലെ ജോസ് ആന്‍റണി അടക്കമുള്ള പൊലീസ് അസോസിയേഷൻ മുൻ ഭാരവാഹികളാണ് ഡിസിസി ഓഫീസിലെത്തി ആശംസ അറിയിച്ചത്. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥർക്കെതിരെ പ്രാഥമിക അന്വേഷണം തുടങ്ങി. 

Add Asianetnews as a Preferred SourcegooglePreferred