രാവിലെ ഒൻപത് മുതൽ രാത്രി ഒൻപത് വരെയാണ് മേള. പ്രവേശനം സൗജന്യം

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തിൽ നടക്കുന്ന 'എന്‍റെ കേരളം' പ്രദര്‍ശന വിപണന മേള പത്തനംതിട്ടയിൽ മെയ് 12 മുതൽ 18 വരെ. പത്തനംതിട്ട ജില്ലാ സ്റ്റേഡിയമാണ് വേദി. രാവിലെ ഒൻപത് മുതൽ രാത്രി ഒൻപത് വരെയാണ് മേള. പ്രവേശനം സൗജന്യം.

സർക്കാർ നടപ്പാക്കിയ വിവിധ ജനക്ഷേമപദ്ധതികളെകുറിച്ച് അവബോധം നൽകുന്നതിനും വിവിധസേവനങ്ങൾ തൽസമയം ലഭ്യമാക്കുന്നതിനും നാട് കൈവരിച്ച നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നതിനും കുടുംബശ്രീ പ്രവർത്തകരെയും ചെറുകിട സംരംഭകരെയും പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ഉൽപന്നങ്ങൾ വിപണനംചെയ്യുന്നതിന് അവസരമൊരുക്കി നൽകുന്നതിനുമാണ് മേള സംഘടിപ്പിക്കുന്നത്.

വകുപ്പുകളുടെ ശീതീകരിച്ച തീം-കൊമേഴ്സ്യൽ സ്റ്റാളുകൾ മേളയിലെ പ്രധാന ആകർഷണമാകും. ബോധവൽക്കരണ സെമിനാറുകൾ എല്ലാ ദിവസവും രാവിലെ സംഘടിപ്പിക്കും. ഉച്ചകഴിഞ്ഞ് വിവിധ വകുപ്പുകളുടെ കലാപരിപാടികളും ജില്ലയിലെ പരമ്പരാഗത കലകളുടെ അവതരണവും അരങ്ങേറും. രാത്രി ഏഴിന് എല്ലാ ദിവസവും പ്രശസ്ത കലാകാരന്മാരും സംഗീതജ്ഞരും അണിനിരക്കുന്ന കലാസന്ധ്യ നടക്കും.

മെയ് 14-ന് വൈകീട്ട് മൂന്നിന് കളരിപ്പയറ്റ്. അവതരിപ്പിക്കുന്നത് വീരമണികണ്ഠ കളരി, പന്തളം. രാത്രി ഏഴിന് ഗാനമേള. അവതരിപ്പിക്കുന്നത് പിന്നണിഗായകൻ ദേവാനന്ദ്. മെയ് 15 ഉച്ചയ്ക്ക് രണ്ടിന് റവന്യൂ വകുപ്പ് അവതരിപ്പിക്കുന്ന സാംസ്കാരിക പരിപാടികള്‍. മൂന്നിന് കടമ്മന്നിട്ട ഗോത്രകലാ കളരിയുടെ 'കാലൻ കോലം'. രാത്രി ഏഴിന് സംഗീത പരിപാടി സ്റ്റീഫൻ ദേവസി & സോളിഡ് ബാൻഡ്.

മെയ് 16-ന് ഉച്ചയ്ക്ക് രണ്ടിന് വനിതാ ശിശുവികസന വകുപ്പ് അവതരിപ്പിക്കുന്ന കലാ സാംസ്കാരിക പരിപാടികള്‍. മൂന്നിന് എക്സൈസ് വകുപ്പിന്‍റെ കലാ സാംസ്കാരിക പരിപാടികള്‍. വൈകീട്ട് നാലിന് കുട്ടികളുടെ നാടകം. അവതരണം ജില്ലാ ലൈബ്രറി കൗൺസിൽ. രാത്രി ഏഴിന് പ്രസീത ചാലക്കുടിയുടെ പതി ഫോക്ക് ബാൻഡ് അവതരിപ്പിക്കുന്ന പരിപാടി ഓളുള്ളേരി.

മെയ് 17-ന് ഉച്ചയ്ക്ക് രണ്ടിന് സാമൂഹ്യനീതി വകുപ്പിന്‍റെ കലാ സാംസ്കാരിക പരിപാടികള്‍. മൂന്നിന് 'പാട്ടഴക്'. അവതരണം പൊലി, പത്തനംതിട്ട. രാത്രി ഏഴിന് സംഗീതപരിപാടി. അവതരണം താമരശ്ശേരിചുരം മ്യൂസിക് ബാൻഡ്.

മെയ് 18-ന് ഉച്ചയ്ക്ക് രണ്ടിന് പട്ടികജാതി വികസന വകുപ്പ് അവതരിപ്പിക്കുന്ന കലാ സാംസ്കാരിക പരിപാടികള്‍. മൂന്നിന് പട്ടിക വര്‍ഗ വകുപ്പ് കലാ സാംസ്കാരിക പരിപാടികള്‍. വൈകീട്ട് നാലിന് സമാപന സമ്മേളനം. ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ്.

സമാപന സമ്മേളനത്തിന് ശേഷം വൈകീട്ട് അഞ്ചിന് കുളത്തൂര്‍ ശ്രീദേവി പടയണി സംഘത്തിന്‍റെ വേലകളി. വൈകീട്ട് ഏഴിന് പിന്നണി ഗായകൻ പന്തളം ബാലന്‍ അവതരിപ്പിക്കുന്ന ഗാനമേള. 

കൃഷി, വ്യവസായം, ഇലക്ട്രോണിക്സ് & ഐ.ടി, മൃഗസംരക്ഷണം, ക്ഷീര വികസന വകുപ്പ്, സ്റ്റാർട്ടപ്പ് മിഷൻ എന്നിവയുമായി ബന്ധപ്പെട്ടു വരുന്ന പുതിയ സംരംഭകർക്കും നിലവിലുള്ളവർക്കും സംശയങ്ങൾ പരിഹരിക്കുന്നതിനും പുതിയ ആശയങ്ങൾ പങ്കുവയ്ക്കുന്നതിനും സാമ്പത്തിക - സാങ്കേതിക സഹായത്തിനും പുതിയ വിപണി കണ്ടെത്തുന്നതിന് അവസരമൊരുക്കുന്നതിനും എല്ലാ ദിവസവും മേളയിൽ ബിസിനസ് ടു ബിസിനസ് മീറ്റ് (B2B) സംഘടിപ്പിക്കുന്നുണ്ട്.