വയനാട്: വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോല്‍പ്പെട്ടി ഇക്കോടൂറിസം കേന്ദ്രങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്കുള്ള പ്രവേശനത്തിന് താല്‍ക്കാലിക നിരോധനം.  മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ 15 വരെയാണ് ഇവിടങ്ങളില്‍ പ്രവേശിക്കുന്നതിന് താല്‍ക്കാലിക നിരോധനം. വേനല്‍ കടുത്തതിനെ തുടര്‍ന്ന് അതിര്‍ത്തി പ്രദേശമായ കര്‍ണ്ണാടക, തമിഴ്‌നാട് വനപ്രദേശങ്ങളില്‍ നിന്നും വന്യജീവികള്‍ കൂട്ടത്തോടെ വരുന്നതിനാലും കാട്ടുതീ ഭീഷണി നിലനില്‍ക്കുന്നതിനാലുമാണ് നിരോധനം.