Asianet News MalayalamAsianet News Malayalam

പിണറായി വിജയനെ കണ്ട് ഇപി ജയരാജൻ, കേരളാ ഹൗസിൽ കൂടിക്കാഴ്ച

രാഷ്ട്രീയമെല്ലാം അതിന്റെ വേദിയിൽ ചർച്ച ചെയാം. മാധ്യമങ്ങളെ വിളിച്ചു രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്യാം. ഇപ്പോൾ അതിനുള്ള സമയമല്ല. യെച്ചൂരിക്ക് അന്ത്യോപചാരം അർപ്പിക്കാൻ പോവുകയാണ്. 

ep jayarajan meets pinarayi vijayan in delhi kerala house
Author
First Published Sep 14, 2024, 10:04 AM IST | Last Updated Sep 14, 2024, 10:04 AM IST

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ഇപി ജയരാജൻ. ദില്ലി കേരളാ ഹൗസിൽ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞ ശേഷം മുഖ്യമന്ത്രിയുമായി ഇതിനു മുൻപും കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ചർച്ച ചെയ്ത കാര്യങ്ങൾ എല്ലാം മാധ്യമ പ്രവർത്തകരോട് പങ്ക് വയ്ക്കേണ്ട കാര്യമില്ലെന്നുമാണ് കൂടിക്കാഴ്ചയെ കുറിച്ച് ഇപി ജയരാജന്റെ പ്രതികരണം. 

രാഷ്ട്രീയമെല്ലാം അതിന്റെ വേദിയിൽ ചർച്ച ചെയാം. മാധ്യമങ്ങളെ വിളിച്ചു രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്യാം. ഇപ്പോൾ അതിനുള്ള സമയമല്ല. യെച്ചൂരിക്ക് അന്ത്യോപചാരം അർപ്പിക്കാൻ പോവുകയാണ്. അദ്ദേഹത്തിന്റെ മൃതശരീരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് വിട്ടുകൊടുക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്.

വിപണി വിലയേക്കാൾ തുകയ്ക്ക് ഏലം വാങ്ങി, പക്ഷേ കാശ് നൽകിയില്ല, 15 കോടി തട്ടിച്ചത് പാലക്കാട് സ്വദേശി, അറസ്റ്റ്

ഐയിംസിന് വിട്ട് കൊടുക്കുന്ന ഒരു നടപടിക്രമം മാത്രമേ സംസ്കാര ചടങ്ങ് എന്ന നിലക്കുള്ളു. യെച്ചൂരിയും ഞാനും തമ്മിൽ 40 വർഷത്തിലധികമായുള്ള ബന്ധമാണ്. ഇന്ന് കേരളത്തിൽ ഉത്രാടം ആണെങ്കിൽ പോലും ദുഖദിനം ആയാണ് പാർട്ടി സഖാക്കൾ കാണുന്നതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. 

 

 

Latest Videos
Follow Us:
Download App:
  • android
  • ios