കണ്ണൂർ: മന്ത്രി ഇപി ജയരാജന്റെ ഭാര്യ പികെ ഇന്ദിര കൊവിഡ് ചട്ടം ലംഘിച്ച് കേരള ബാങ്ക് കണ്ണൂർ ശാഖയിലെത്തി ലോക്കർ തുറന്നുവെന്ന ആരോപണം രാഷ്ട്രീയ വിവാദമാകുന്നു. കൊവിഡ് പരിശോധനയ്ക്കായി സാമ്പിൾ നൽകിയ ശേഷമാണ് മന്ത്രിയുടെ ഭാര്യ ബാങ്കിലെത്തിയത്.

ഇവർക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചതിനാൽ ബാങ്കിലെ മൂന്നു ജീവനക്കാർ ക്വാറന്റീനിൽ പോയി. സംഭവത്തിൽ അന്വേഷണം വേണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ ആവശ്യപ്പെട്ടു.