കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതിയിൽ ഏർപ്പെടുത്തിയ പുതിയ ഭരണ സംവിധാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് അതിരൂപത അൽമായ മുന്നേറ്റം. അതിരൂപതയിൽ പ്രശ്നങ്ങൾക്ക് തീർപ്പാക്കാൻ മെത്രപ്പൊലീത്തൻ വികാരിയായി നിയമിക്കപ്പെട്ട ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിലിന് സാധിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ വ്യാജരേഖ കേസ് പിൻവലിക്കണമെന്ന ആവശ്യം സിനഡ് അംഗീകരിക്കാത്തതിനെ അൽമായ മുന്നേറ്റം കുറ്റപ്പെടുത്തി.

അതിരൂപതയുടെ ദൈംനംദിന ഭരണച്ചുമതല നിർവ്വഹിക്കാനായി മെത്രപ്പൊലീത്തൻ വികാരിയെ നിയോഗിച്ച സിനഡ് തീരുമാനം സ്വാഗതം ചെയ്ത അതിരൂപതയിലെ വിമത വിഭാഗം ഭൂമി ഇടപാട് കേസിലും വ്യാജരേഖ കേസിലുമുള്ള സിനഡിന്റെ നിലപാടിനെ എതിർത്തു.കേസുകളിൽ സിനഡ് തീരുമാനമെടുത്തില്ലെന്ന് അൽമായ മുന്നേറ്റം കുറ്റപ്പെടുത്തി. 

അതിരൂപതയിലെ ഭൂമി ഇടപാട് കേസിൽ നിയോഗിച്ച അന്വേഷണ കമ്മീഷനുകളുടെ റിപ്പോർട്ട് പുറത്തുവിടണം. ഭൂമിക്കച്ചവടവുമായി ബന്ധപ്പെട്ട് അതിരൂപതയ്ക്ക് വന്ന സാമ്പത്തിക നഷ്ടം സിനഡ് നികത്തണമെന്നും അതിരൂപത അൽമായ മുന്നേറ്റം ആവശ്യപ്പെട്ടു.

ഇല്ലാത്ത വ്യാജരേഖയുടെ പേരിൽ വൈദീകരും വിശ്വാസികളും പീഡിപ്പിക്കപ്പെടുകയാണെന്നും അൽമായ മുന്നേറ്റം ആരോപിച്ചു. അതിരൂപതയുടെ വരവ് ചെലവ് കണക്കുകൾ മിസത്തിൽ പ്രസിദ്ധീകരിക്കണം. അൽമായരുൾപ്പെട്ട പാസ്റ്ററൽ കൗൺസിലിലും പ്രിസ്ബിറ്ററി കൗൺസിലിലും കണക്കുകൾ അവതരിപ്പിക്കണമെന്ന ആവശ്യം മെത്രപ്പൊലീത്തൻ വികാരിക്ക് മു്നനിൽ വയ്ക്കുമെന്നും അൽമായ മുന്നേറ്റം അറിയിച്ചു.