കൊച്ചി: ചികിത്സയിലിരിക്കുന്ന രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സാ പ്രതിസന്ധി. കാര്‍ഡിയോളജി, ജനറല്‍ മെഡിസിന്‍ വാര്‍ഡുകളില്‍ രോഗികളെ പ്രവേശിപ്പിക്കാനാകാത്തത് നിരവധി കൊവിഡ് ഇതര രോഗികളെ പ്രയാസത്തിലാക്കി. 

കൊല്ലത്ത് ആശുപത്രി ശുചീകരണ തൊഴിലാളിക്ക് കൊവിഡ്, രോഗം കണ്ടെത്തിയത് ട്രൂ നാറ്റ് പരിശോധനയിൽ

കഴിഞ്ഞ ദിവസം ആശുപത്രിയിലെ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാളുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ള 18 രോഗികളെയും കൂട്ടിരിപ്പുകാരെയും ഇവിടെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതോടെ ഒപി പ്രവര്‍ത്തിച്ചാലും കിടത്തി ചികിത്സക്ക് സൗകര്യമില്ലാത്ത അവസ്ഥയാണ്. ജില്ലയിലെ ആയിരക്കണക്കിന് രോഗികളാണ് ചികിത്സക്കായി എറണാകുളം ജനറല്‍ ആശുപത്രിയെ ആശ്രയിക്കുന്നത്.