പാലക്കാട് പറളി പിന്നിട്ടപ്പോഴാണ് സംഭവം ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കി തീയണച്ചു. മറ്റു പ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ ട്രെയിൻ യാത്ര തുടരുകയായിരുന്നു. 

പാലക്കാട്: എറണാകുളം- നിസാമുദ്ദീൻ എക്സ്പ്രസിൻ്റ രണ്ടു ബോഗികളുടെ അടിയിൽ തീപൊരി പടർന്നു. പാലക്കാട് പറളി പിന്നിട്ടപ്പോഴാണ് സംഭവം ശ്രദ്ധയിൽപെട്ടത്. യാത്രക്കാരാണ് തീ കണ്ടത്. ഇത് ഉദ്യോ​ഗസ്ഥരെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കി തീയണച്ചു. മറ്റു പ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ ട്രെയിൻ യാത്ര തുടരുകയായിരുന്നു. പ്രശ്നങ്ങളില്ലെന്നും നിസാമുദ്ദീൻ വരെ യാത്ര തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

സംസ്ഥാനത്ത് രണ്ട് തവണ തീവണ്ടിയിൽ ആക്രമണങ്ങളുണ്ടായിരുന്നതിനെ തുടർന്ന് കൂടുതൽ ജാഗ്രതയോടെയാണ് റെയിൽവേ മുന്നോട്ട് പോവുന്നത്. ട്രെയിനിൽ പെട്രോളൊഴിച്ച് കത്തിക്കുകയും സംഭവത്തിൽ മൂന്നുപേർ മരിക്കുകയും ചെയ്തിരുന്നു. കണ്ണൂരിലും നിർത്തിയിട്ട ട്രെയിനിൻ്റെ ബോഗിക്ക് തീയിട്ടതും മാസങ്ങൾക്ക് മുമ്പാണ്. 

ഭക്ഷണം പാർസൽ വാങ്ങുമ്പോൾ ഇങ്ങനെ ചെയ്താൽ പത്ത് ശതമാനം വരെ കിഴിവ് ലഭിക്കാം! വ്യാപാരി പരിശീലന പരിപാടിൽ തീരുമാനം!

പാർട്ടിയെയും നേതാക്കളെയും ഒറ്റരുത്, ഒറ്റക്കെട്ടായി നിൽക്കണം; തൃശൂരിലെ നേതാക്കള്‍ക്ക് താക്കീതുമായി ​ഗോവിന്ദൻ

https://www.youtube.com/watch?v=Ko18SgceYX8