Asianet News MalayalamAsianet News Malayalam

Plus Two: പ്ലസ് ടു കെമിസ്ട്രി പേപ്പർ മൂല്യനിർണ്ണയും ഇന്നും തടസ്സപ്പെടാൻ സാധ്യത

ഉത്തരസൂചികയിലെ പാളിച്ചകളുമായി ബന്ധപ്പെട്ട് 12 അധ്യാപകർക്ക് വിദ്യാഭ്യാസവകുപ്പ് കാരണം കാണിക്കൽ നൽകിയിട്ടുണ്ട്.

Evaluation of Plus two Chemistry Papers may be disturbed today
Author
Thiruvananthapuram, First Published Apr 29, 2022, 7:19 AM IST

തിരുവനന്തപുരം: പ്ലസ് ടു കെമിസ്ട്രി മൂല്യനിർണയത്തിൽ അവ്യക്തത തുടരുന്നു (Plus Two Evaluation Camp). ഇന്നും അധ്യാപകർ മൂല്യനിർണ്ണയ ക്യാംപുകൾ (Plus Two Chemistry paper Evaluation Camp) അധ്യാപകർ ബഹിഷ്കരിക്കാനാണ് സാധ്യത. ഉത്തരസൂചികയിലെ പാളിച്ചകളുമായി ബന്ധപ്പെട്ട് 12 അധ്യാപകർക്ക് വിദ്യാഭ്യാസവകുപ്പ് കാരണം കാണിക്കൽ നൽകിയിട്ടുണ്ട്. 

സ്കീം ഫൈനലൈസേഷൻ അനുസരിച്ചു ഉത്തര സൂചിക തയ്യാർ ആക്കിയ 12 അധ്യാപകർക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിൽ പ്രതിപക്ഷ അധ്യാപക സംഘടനകൾക്ക് കടുത്ത പ്രതിഷേധമുണ്ട്. ഇന്നത്തെ മൂല്യ നിർണ്ണയ ക്യാമ്പും അധ്യാപകർ ബഹിഷ്‌ക്കരിക്കാൻ ആണ് സാധ്യത. തെറ്റായ ഉത്തരം നൽകിയത് ചോദ്യ കർത്താവ് ആണെന്നാണ് പ്രതിപക്ഷ സംഘടനകളുടെ നിലപാട്. എന്നാൽ സ്കീം ഫൈനലൈസെഷൻ ചെയ്ത അധ്യാപകർ മാർക്ക് വാരിക്കോരി നൽകുന്ന വിധം ആണ് ഉത്തര സൂചിക ഉണ്ടാക്കിയത് എന്നാണ് വിദ്യാഭ്യാസ വകുപ് വിശദീകരണം 

Follow Us:
Download App:
  • android
  • ios