നവ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട രണ്ടു വീട്ടുകാർ തമ്മില്‍ ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കം മര്‍ദ്ദനത്തില്‍ കലാശിച്ചു
ആലപ്പുഴ: നവ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട രണ്ടു വീട്ടുകാർ തമ്മില്‍ ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കം മര്‍ദ്ദനത്തില്‍ കലാശിച്ചു. കരുനാഗപ്പള്ളി സ്വദേശിനിയായ യുവതിയും, ഭർത്താവും, മകനും മകന്റെ സുഹൃത്തുക്കളും ചേർന്ന് ചെട്ടികുളങ്ങര പഞ്ചായത്ത് രണ്ടാം വാർഡിൽ തോട്ടുകണ്ടത്തിൽ വീട്ടിൽ സതീഷിനെയും, ഭാര്യ സുസ്മിതയേയും, കുടുംബത്തെയും അക്രമിക്കുകയായിരുന്നു.
സതീഷിനേയും കുടുംബത്തേയും ആക്രമിച്ച കരുനാഗപ്പള്ളി ചോലെപ്പാടം ഭാഗത്ത് വിഷ്ണുഭവനം വീട്ടിൽ ദീപ (37), ദീപയുടെ മകന്‍ പ്രണവ് (19), ചവറ കിരണ്‍ഭവനത്തില്‍ കിരണ്‍ (19), തേവലക്കര നല്ലതറവീട്ടില്‍ അഖില്‍ (19), ചവറ വടക്കുംതല രജനീഷ് ഭവനത്തില്‍ രജനീഷ് (22), ചവറ വടക്കുംതല പള്ളിയുടെ കിഴക്കേതില്‍വീട്ടില്‍ ആദിത്യന്‍ (19), ഈ സംഘത്തെ തിരിച്ച് ആക്രമിച്ച ചെട്ടികുളങ്ങര തോട്ടുകണ്ടത്തില്‍ വീട്ടില്‍ സതീഷ് (43), സതീഷിന്റെ ഭാര്യ സുസ്മിത (40), തോട്ടുകണ്ടത്തില്‍ സുരേഷ് (41) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രണവ് വിവാഹം കഴിക്കാനിരിക്കുന്ന പെണ്‍കുട്ടിയെക്കുറിച്ച് മോശമായി പോസ്റ്റിട്ടത് ചോദിക്കാനായി സുസ്മിതയുടെ വീട്ടിലെത്തിയതാണ് അടിപിടിയില്‍ കലാശിച്ചത്. അറസ്റ്റ് ചെയ്ത പ്രതികളെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
