പാലക്കാട് അട്ടപ്പാടിയിൽ എക്സൈസിന്‍റെ നേതൃത്വത്തിൽ കഞ്ചാവ് തോട്ടങ്ങൾ നശിപ്പിക്കുന്നത് തുടരുന്നു. ഇന്ന് അട്ടപ്പാടി ആറിലമലയിൽ 763 കഞ്ചാവ് ചെടികളാണ് നശിപ്പിച്ചത്. രണ്ടാഴ്ചക്കിടെ നാല് തോട്ടങ്ങളിൽ നിന്നായി 1619 കഞ്ചാവ് ചെടികളാണ്. എക്സൈസ് നശിപ്പിച്ചത്
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ എക്സൈസിന്‍റെ നേതൃത്വത്തിൽ കഞ്ചാവ് തോട്ടങ്ങൾ നശിപ്പിക്കുന്നത് തുടരുന്നു. ഇന്ന് അട്ടപ്പാടി ആറിലമലയിൽ 763 കഞ്ചാവ് ചെടികളാണ് നശിപ്പിച്ചത്. രണ്ടാഴ്ചക്കിടെ നാല് തോട്ടങ്ങളിൽ നിന്നായി 1619 കഞ്ചാവ് ചെടികളാണ്. എക്സൈസ് നശിപ്പിച്ചത്. ലഹരി പൂക്കുന്ന തോട്ടങ്ങള്‍ തേടി പാലക്കാട് എക്സൈസ് സംഘം ഇന്നും കാടുകയറുകയായിരുന്നു. പാടവയൽ തേക്കുപന ഉന്നതിയിൽ നിന്നും അഞ്ച് കിലോമീറ്റർ ഉൾവനത്തിലൂടെ സഞ്ചരിച്ചാണ് ആറിലമലയിലെത്തിയത്. എക്സൈസ് ഇൻസ്പെക്ടർ എൻ സന്തോഷിന്‍റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണത്തിനൊടുവിൽ കഞ്ചാവ് വളര്‍ത്തിയ സ്ഥലത്തെത്തി.
തുടര്‍ന്ന് 763 കഞ്ചാവ് ചെടികള്‍ നശിപ്പിച്ചു.കഴിഞ്ഞ മാസം 22നാണ് കാട് കയറി കഞ്ചാവ് തോട്ടങ്ങൾ പൂര്‍ണമായും നശിപ്പിക്കുന്ന സ്പെഷ്യൽ ഡ്രൈവ് ഊർജിതമാക്കിയത്.അന്ന് പാടവയൽ പ്ലാമരത്തോട് ഉന്നതിക്ക് സമീപം സ്ഥിതി ചെയ്യുന്ന ആരെല്ലാമലയിലെ 120 കഞ്ചാവ് ചെടികൾ നശിപ്പിച്ചിരുന്നു.ഈ മാസം ഒന്നിന് അഗളി പഞ്ചക്കാട്ടിൽ നിന്നും മൂന്നാം തീയതി ആരെല്ലാമലയിലും ഇത്തരത്തിൽ വ്യാപകമായി കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ന് ആറിലമലയിലും വ്യാപകമായി കഞ്ചാവ് ചെടികള്‍ കണ്ടെത്തുകയും നശിപ്പിക്കുകയും ചെയ്തത്. സംഭവത്തിൽ കേസെടുത്ത് എക്സൈസ് സംഘം അന്വേഷണം ആരംഭിച്ചു.


