സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച മൂന്ന് പേരാണ് പിടിയിലായത്. സുമേഷ്, മുർഷിദ്,യാസർ എന്നിവരാണ് പിടിയിലായത്. 

കോഴിക്കോട്: കൊയിലാണ്ടിയിൽ എക്സൈസുകാരെയും പൊലീസുകാരെയും ആക്രമിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. ആക്രമണത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പരിശോധനയ്ക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച മൂന്ന് പേരാണ് പിടിയിലായത്. സുമേഷ്, മുർഷിദ്,യാസർ എന്നിവരാണ് പിടിയിലായത്.

രാത്രിയായിരുന്നു സംഭവം. കൊയിലാണ്ടി ന​ഗരത്തിലെ ഒരു കടയിൽ മദ്യവും മയക്കുമരുന്നും ഉപയോ​ഗിക്കുന്നുവെന്ന ര​ഹസ്യ വിവരത്തെ തുടർന്നാണ് പൊലീസും എക്സൈസും പരിശോധനക്ക് എത്തിയത്. എക്സൈസ് ഇൻസ്പെക്ടർ എപി ദീപേഷ്, മറ്റുഓഫീസർമാരായ സജീവൻ, എകെ രതീശൻ എന്നിവരെയാണ് പ്രതികൾ ആക്രമിച്ചത്. പരിക്കേറ്റ ഉദ്യോ​ഗസ്ഥരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പൊലീസുകാർക്ക് പരിക്കില്ല. സംഭവത്തിൽ പിടിയിലായ സുമേഷ്, മുർഷിദ്,യാസർ എന്നിവരേയും അറസ്റ്റ് രേഖപ്പെടുത്തി മെഡിക്കൽ പരിശോധനക്ക് കൊണ്ടുപോയി. 

അതേസമയം, മൂവാറ്റുപുഴയിൽ സ്ത്രീകളെ കടന്നു പിടിച്ചെന്ന പരാതിയിൽ രണ്ട് പൊലീസുകാരെ കസ്റ്റഡിയിലെടുത്തു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാരെയാണ് രാമമംഗലം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പൊലീസുകാരെ നാട്ടുകാർ തടഞ്ഞുവച്ച് മർദ്ദിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വരികയും ചെയ്തിരുന്നു. അരീക്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയവരോടാണ് പൊലീസുകാർ അപമര്യാദയായി പെരുമാറിയത്. 

തിരുവനന്തപുരത്ത് ട്രാൻസ്ജെന്റർ സർക്കസ് കാണാൻ വന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു; അറസ്റ്റ്

ഇന്ന് ഉച്ചയ്ക്കാണ് പരാതിക്കടിസ്ഥാനമായ സംഭവമുണ്ടായത്. അരീക്കൽ വെള്ളച്ചാട്ടം കാണാനെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഈ രണ്ട് പൊലീസുകാരും വെള്ളച്ചാട്ടം കാണാനെത്തിയിരുന്നു. ഇവർ മദ്യപിച്ച ശേഷം സ്ത്രീകളോട് മോശമായി പെരുമാറുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ രാമമം​ഗലം പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവർ വെള്ളച്ചാട്ടം കാണാനെത്തിയപ്പോൾ മറ്റു സ്ത്രീകളോടും മോശമായി പെരുമാറിയിരുന്നു. ഇത് പരാതി കൊടുത്ത സ്ത്രീകൾ കണ്ടിരുന്നു. പിന്നീടാണ് ഇവർക്കു നേരെയും പെരുമാറ്റമുണ്ടായത്. തുടർന്നാണ് പെൺകുട്ടികൾ പരാതി നൽകിയത്. 

കൊക്കെയ്ൻ, എംഡിഎംഎ, കഞ്ചാവ്; മയക്കുമരുന്ന് ബെം​ഗളൂരുവിൽ നിന്ന് ആഡംബര കാറിലെത്തിക്കും, യുവാവ് പിടിയിൽ

https://www.youtube.com/watch?v=X0IVM0pBmaE