Asianet News MalayalamAsianet News Malayalam

മലപ്പുറത്ത് കർശന നടപടിയുമായി ജില്ലാ ഭരണകൂടം, നിരോധനാജ്ഞ നടപ്പാക്കാൻ എക്സി. മജിസ്ട്രേറ്റിനെ നിയമിച്ചു

നിരോധനാജ്ഞയും കര്‍ശന നിയന്ത്രണങ്ങളുമൊക്കെ ജില്ലയില്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വലിയൊരു വിഭാഗം ജനങ്ങള്‍ ഇത് ഗൗരവത്തോടെയെടുക്കുന്നില്ല. ഈ സാഹചര്യത്തിലാണ് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കാൻ   ജില്ലാ ഭരണകൂടം തീരുമാനിച്ചത്. 
 

executive magistrate appointed in malappuram to impose 144
Author
Malappuram, First Published Oct 6, 2020, 8:29 AM IST

മലപ്പുറം: കൊവിഡ് വ്യാപനം രൂക്ഷമായ  മലപ്പുറത്ത് കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും സ്പെഷ്യല്‍ എക്സ്യൂകുട്ടീവ് മജിസ്ട്രേറ്റിനെ നിയമിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. നിരോധനാജ്ഞ കര്‍ശനമായി നടപ്പാക്കാനും ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനുമാണ് എക്സ്യൂകൂട്ടീവ് മജിസ്ട്രേറ്റിനെ നിയമിക്കുന്നത്.

കഴിഞ്ഞ ഒരാഴ്ച്ചയായി 900ത്തിനു മുകളിലാണ് മലപ്പുറത്ത് കൊവിഡ് രോഗികളുടെ ഒരു ദിവസത്തെ കണക്ക്.രണ്ട് ദിവസങ്ങളില്‍ ഇത് ആയിരവും കടന്നു.നിരോധനാജ്ഞയും കര്‍ശന നിയന്ത്രണങ്ങളുമൊക്കെ ജില്ലയില്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വലിയൊരു വിഭാഗം ജനങ്ങള്‍ ഇത് ഗൗരവത്തോടെയെടുക്കുന്നില്ല. ഈ സാഹചര്യത്തിലാണ് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കാൻ   ജില്ലാ ഭരണകൂടം തീരുമാനിച്ചത്. 

നിയമം പാലിക്കാതെ പ്രവര്‍ത്തിച്ച അമ്പതു കടകള്‍ ഇതിനികം തന്നെ ജില്ലയില്‍ അടച്ചു പൂട്ടിയിട്ടുണ്ട്.രണ്ട് ദിവസത്തിനുള്ളില്‍ സാമൂഹ്യ ആകലം പാലിക്കാത്തതിന് അഞ്ഞൂറ്റി മുപ്പത്തി നാല് പേര്‍ക്കെതിരേയും മാസ്ക് ധരിക്കാത്തതിന് 1948 പേര്‍ക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.നിരോധനാജ്ഞ ലംഘിച്ചതിന് 20 പേരെ അറസ്റ്റു ചെയ്തിട്ടുമുണ്ട്.

Follow Us:
Download App:
  • android
  • ios