കോഴിക്കോട്: വടകരയിൽ സർക്കാർ ക്വാറന്‍റീനിൽ കഴിയുന്ന യുവാവിനെ ആക്രമിച്ചു. അരിയാകൂൾത്തായ സ്വദേശി ലിജീഷിനെയാണ് മുഖംമൂടി അണിഞ്ഞെത്തിയ മൂന്നംഗ സംഘം ആക്രമിച്ചത്. അർധരാത്രിയോടെയായിരുന്നു സംഭവം. കത്തികൊണ്ടുള്ള കുത്ത് തടുക്കാൻ ശ്രമിക്കുന്നതിനിടെ ലിജീഷിന് ചെറിയ പരിക്കേറ്റു. ബഹ്റൈനിൽ നിന്നെത്തി ക്വാറന്റീനിൽ കഴിയുകയായിരുന്നു ലിജീഷ്.

Read more: കേരളത്തെ അഭിനന്ദിച്ചിട്ടുണ്ടെങ്കിൽ കേന്ദ്രത്തിന് കാര്യമായ എന്തോ കുഴപ്പമുണ്ട്: രമേശ് ചെന്നിത്തല