പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഷ്ടപ്പാടുകൾക്ക് ഫലമുണ്ടായെന്നും സന്തോഷം തോനുന്നുവെന്നും എസ് പി പറഞ്ഞു.  

മധു കൊലക്കേസിൽ 16 പ്രതികളിൽ 14 പേരെ കുറ്റക്കാരെന്ന് കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് എസ് പി ആർ വിശ്വനാഥൻ. കേസിൽ ഒരുപാട് എഫ‍ർട്സ് എടുത്തിട്ടുണ്ടായിരുന്നു. പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഷ്ടപ്പാടുകൾക്ക് ഫലമുണ്ടായെന്നും സന്തോഷം തോനുന്നുവെന്നും എസ് പി പറഞ്ഞു.

ബാക്കി കാര്യങ്ങൾ വിശദമായി വിധി പകർപ്പ് കിട്ടിയാലെ പറയാൻ കഴിയൂ. കേസ് കൈവിട്ടുപോകുന്ന ഘട്ടമുണ്ടായിരുന്നു. അപ്പോഴാണ് വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം എല്ലാം ഉപയോ​ഗിക്കേണ്ടി വന്നത്. കോടതിയും ഹൈക്കോടതിയും തന്ന സപ്പോർട്ട് വളരെ വലുതാണ്. ടീമിന്റെ കൂട്ടായ എഫർട്ട്, ഫോറൻസിക് ഡിവിഷന്റെ ഇടപെടൽ എന്നിവ കേസിൽ പ്രധാനമായി. 

ഡിജിറ്റൽ തെളിവാണ് കേസിനെ ബലപ്പെടുത്തിയതെന്ന് കോടതിയുടെ നിരീക്ഷണത്തിൽ നിന്ന് വ്യക്തമാകുന്നു. നിലവിലെ കോടതി വിധിയിൽ ചാരിതാർത്ഥ്യം തോനുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂറുമാറിയ സാക്ഷികൾക്കെതിരെ എന്ത് വേണമെന്ന് വിശദമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും എസ് പി ആർ വിശ്വനാഥ് വ്യക്തമാക്കി. 

Read More : മധു കൊലക്കേസ്; 16 പ്രതികളിൽ 14 പേരും കുറ്റക്കാരെന്ന് കോടതി, രണ്ട് പേരെ വെറുതെ വിട്ടു, ശിക്ഷാ വിധി നാളെ