പക്വതയുള്ള രാഷ്ട്രീയബോധം വെച്ചു പുലര്‍ത്തുന്ന യുവതലമുറയെ എങ്ങനെ സൃഷ്ടിക്കാനാവും എന്നായിരുന്നു ബേസിലിന്റെ ചോദ്യം.
തിരുവനന്തപുരം: യുവ ജനങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയില്‍ ആദ്യ ചോദ്യവുമായെത്തിയത് നടനും സംവിധായകനുമായ ബേസില്‍ ജോസഫ്. പക്വതയുള്ള രാഷ്ട്രീയബോധം വെച്ചു പുലര്‍ത്തുന്ന യുവതലമുറയെ എങ്ങനെ സൃഷ്ടിക്കാനാവും എന്നായിരുന്നു ബേസിലിന്റെ ചോദ്യം.
കോളേജില്‍ ചേര്‍ന്നപ്പോള്‍ രക്ഷിതാക്കള്‍ ഉപദേശിച്ചത് ഒരു കാരണവശാലും രാഷ്ട്രീയത്തില്‍ ചേരരുത്, ചേര്‍ന്നാല്‍ വഴിപിഴച്ചുപോകും എന്നാണ്. എന്നാല്‍ രാഷ്ടീയത്തില്‍ ചേര്‍ന്ന താന്‍ കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിയായി മാറുകയാണ് ചെയ്തതെന്നും ബേസില്‍ പറഞ്ഞു. ഈ ഒരു സാഹചര്യത്തില്‍ യുവാക്കളെ രാഷ്ട്രീയബോധമുള്ളവരാക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയായിരുന്നു മുഖ്യമന്ത്രിയോടുള്ള ബേസിലിന്റെ ചോദ്യം.
രാഷ്ട്രീയത്തിലൂടെയാണ് നല്ല യുവതയെ സമൂഹത്തിന് സംഭാവന ചെയ്യാന്‍ സാധിക്കുകയെന്നാണ് മുഖ്യമന്ത്രി നല്‍കിയ മറുപടി. രാഷ്ട്രീയത്തിലും ജീര്‍ണതകള്‍ ബാധിച്ചവരുണ്ട്. അതിനാലാണ് രാഷ്ട്രീയമാകെ മോശമാണ് എന്ന ചിന്ത ആളുകളിലുണ്ടാവുന്നത്. വിദ്യാര്‍ഥി രാഷ്ട്രീയമില്ലാത്ത കലാലയങ്ങളില്‍ പല ദൂഷ്യങ്ങളുമുണ്ടാകും. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നല്ല വ്യക്തികളാവാനാണ് എല്ലാവരും ശ്രമിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് യുവജനങ്ങളുമായുള്ള സംവാദം നടന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന യുവാക്കള്‍ പങ്കെടുത്തു. അക്കാദമിക രംഗത്തും പ്രൊഫഷണല്‍ മേഖലയിലും കായിക, കലാസാംസ്‌കാരിക രംഗങ്ങളിലും പ്രവര്‍ത്തിക്കുന്നവര്‍ അവരുടെ പ്രശ്‌നങ്ങളും പ്രതീക്ഷകളും പങ്കുവച്ചു.
യുവാക്കള്‍ നാടിന്റെ മുഖമാണെന്നും അവരുടെ മുഖം വാടാതെ നോക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമായി കാണുന്നതായി പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
യുവാക്കളുടെ മുഖം വാടിയാല്‍ വരും തലമുറകളുടെ കാര്യമാകെ ഇരുളിലാകും. അതു സഹിക്കാന്‍ കഴിയുന്നതല്ല. അതുകൊണ്ടു തന്നെ യുവാക്കള്‍ക്ക് ഏറ്റവും വലിയ കരുതല്‍ സര്‍ക്കാരില്‍ നിന്നുണ്ടാകും. ജനങ്ങളുമായി നന്നായി ഇടപഴുകുന്നവരാണ് ഇന്നു സര്‍ക്കാരിലുള്ളതെന്നും യുവാക്കള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ഏകദേശ ധാരണ സര്‍ക്കാരിനുണ്ട്. അവയൊക്കെ മനസില്‍വച്ചു തന്നെയാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ഒരു വിഭാഗത്തെയും കൈവിടില്ല. എല്ലാ വിഭാഗത്തെയും ഉള്‍ച്ചേര്‍ത്തുള്ള മുന്നോട്ടുപോക്കാണ് സര്‍ക്കാരിന്റെ മനസിലുള്ളത്. യുവജനങ്ങളുടെ അഭിപ്രായങ്ങള്‍ ഇനിയുള്ള ഘട്ടങ്ങളില്‍ സര്‍ക്കാര്‍ നയങ്ങളിലും നിലപാടുകളിലും പ്രതിഫലിക്കുക തന്നെ ചെയ്യും. ചരിത്രത്തെത്തന്നെ മാറ്റിമറിക്കാന്‍ കഴിയുന്നവരാണു യുവജനങ്ങള്‍. ഇന്നത്തെ കാലത്തിന് അനുസൃതമായ സാധ്യതകള്‍ യുവാക്കള്‍ക്ക് ഒരുക്കിക്കൊടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ ശ്രമത്തിനു കേരളത്തിലെ യുവജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രധാനമാണ്. അവ ഉള്‍ക്കൊണ്ടു മുന്നോട്ടുപോകണമെന്നാണു സര്‍ക്കാര്‍ കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
'ഒഴിവാക്കണമെന്ന് വളരെ നേരത്തെ ആവശ്യപ്പെട്ടതാണ്'; പദവികള്‍ ഒഴിഞ്ഞ് ബിജു പ്രഭാകര്‍

