Asianet News MalayalamAsianet News Malayalam

മുകേഷിനെതിരെ വ്യാജ വാർത്തയും വ്യക്തിഹത്യയും, 'എൻകെപി ബ്രിഗേഡ്സി'നെതിരെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

എൻകെപി ബ്രിഗേഡ്സ് എന്ന ഫേസ്ബുക്ക് പേജിനെതിരെയാണ് പരാതി.

Fake news and personal harassment against M. Mukesh LDF complains to Election Commission against Facebook page NKP brigades
Author
First Published Apr 16, 2024, 7:37 PM IST

കൊല്ലം: പാർലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എം മുകേഷിനെ വ്യക്തിഹത്യ ചെയ്യുകയും മുകേഷിനെതിരെ  വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നതിനെതിരെ എൽഡിഎഫ്  തിരഞ്ഞെടുപ്പ് കമ്മീഷനും കൊല്ലം സിറ്റി പോലീസ് കമ്മിഷണർക്കും പരാതി നൽകി. എൻകെപി ബ്രിഗേഡ്സ് എന്ന ഫേസ്ബുക്ക് പേജിനെതിരെയാണ് പരാതി.


സ്ഥാനാർത്ഥിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു.സ്ഥാനാർത്ഥിയെ വ്യക്തിഹത്യ ചെയ്യാൻ സമൂഹ മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയുടെ സൈബർ വിങായി പ്രവർത്തിക്കുന്നവരാണ് ഈ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നതെന്നും സ്ഥാനാർത്ഥിക്കെതിരെ വ്യാജ വാർത്തകൾ നിർമ്മിച്ചാണ് പ്രചരിപ്പിക്കുന്നതെന്നും പരാതിയിൽ പറയുന്നു. 

 

 

Follow Us:
Download App:
  • android
  • ios