Asianet News MalayalamAsianet News Malayalam

ചികിത്സയിലുള്ള ബാബുപോള്‍ അന്തരിച്ചെന്ന് വ്യാജ പ്രചാരണം; അബദ്ധംപറ്റി എം എം മണിയും

സാമൂഹ്യ മാധ്യമങ്ങളില്‍ ബാബുപോള്‍ അന്തരിച്ചെന്ന തരത്തില്‍ ഇതിനകം പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. വാട്സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയുമെല്ലാം നിരവധി പേരാണ് അദ്ദേഹം അന്തരിച്ചെന്ന് തരത്തില്‍ സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യുന്നത്

fake news spreading that babu paul died
Author
Thiruvananthapuram, First Published Apr 12, 2019, 7:32 PM IST

തിരുവനന്തപുരം: മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ഡി ബാബു പോള്‍ അന്തരിച്ചെന്ന് വ്യാജ പ്രചാരണം. ഹൃദയാഘാതത്തെ തുടർന്ന് ബാബു പോളിനെ ഗുരുതരമായ നിലയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് അദ്ദേഹത്തിന്‍റെ ജീവന്‍ നിലനിര്‍ത്തുന്നത്.

അദ്ദേഹത്തിന്‍റെ ശരീരം മരുന്നുകളോടും പ്രതികരിക്കുന്നില്ലെന്നാണ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍, സാമൂഹ്യ മാധ്യമങ്ങളില്‍ ബാബുപോള്‍ അന്തരിച്ചെന്ന തരത്തില്‍ ഇതിനകം പ്രചാരണങ്ങള്‍ നടക്കുകയാണ്. വാട്സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയുമെല്ലാം നിരവധി പേരാണ് അദ്ദേഹം അന്തരിച്ചെന്ന് തരത്തില്‍ സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യുന്നത്.

സംസ്ഥാന വെെദ്യുതി മന്ത്രി എം എം മണിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും ഇന്ന് ഏഴ് മണിയോടെ ബാബുപോളിന് ആദരാഞ്ജലി അര്‍പ്പിച്ച് കൊണ്ടുള്ള കുറിപ്പ് വന്നു. എന്നാല്‍, പിന്നീട് ഈ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios