ക്യാൻസർ ബാധിതയായ രണ്ട് വയസുകാരിയുടെ ചികിത്സക്ക് വേണ്ടി സഹായം തേടി കുടുംബം. വയനാട് കമ്പളക്കാട് സ്വദേശി ആയിഷ ഫില്‍സയുടെ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി 60 ലക്ഷം രൂപയാണ് കുടുംബം തേടുന്നത്
കല്‍പ്പറ്റ: ക്യാൻസർ ബാധിതയായ രണ്ട് വയസുകാരിയുടെ ചികിത്സക്ക് വേണ്ടി സഹായം തേടി കുടുംബം. വയനാട് കമ്പളക്കാട് സ്വദേശി ആയിഷ ഫില്‍സയുടെ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി 60 ലക്ഷം രൂപയാണ് കുടുംബം തേടുന്നത്. കോണ്‍ഗ്രസ് നേതാക്കളായ കെസി വേണുഗോപാല്‍ എംപി , പിജെ കുര്യൻ തുടങ്ങിയവർ സഹായം വാഗ്ദാനം ചെയ്തു. ജനുവരി പത്തിനാണ് ആയിഷ ഫില്‍സയുടെ ശസ്ത്രക്രിയ തീരുമാനിച്ചിട്ടുള്ളത്. എന്നാൽ, കോഴിക്കോട് എംവിആർ ക്യാൻസർ സെന്‍ററില്‍ ചികിത്സയില്‍ കഴിയുന്ന ആയിഷയുടെ ചികിത്സക്കായി ഇനിയും പണം ലഭ്യമായിട്ടില്ല. അറുപത് ലക്ഷം രൂപക്കായി നാട്ടുകാരും സന്നദ്ധപ്രവർത്തകരും ചേർന്ന് നാളുകളായി വലിയ ശ്രമം നടത്തികൊണ്ടിരിക്കുകയാണ്.
എന്നാല്‍, ഇതുവരെ 30 ലക്ഷം മാത്രമാണ് പിരിച്ചെടുക്കാൻ കഴിഞ്ഞത്. തന്‍റെ ഒരു മാസത്തെ ശമ്പളം ആയിഷക്കായി നല്‍കുമെന്ന് കെ സി വേണുഗോപാല്‍ എംപി പറഞ്ഞു. ആയിഷക്കായി എല്ലാവരും സഹായം ചെയ്യണമെന്നും വ്യവസായികള്‍ ഉള്‍പ്പെടെയുള്ളവരോട് സഹായം അഭ്യർത്ഥിക്കുമെന്നും പിജെ കുര്യനും അറിയിച്ചു. കൈയ്യില്‍ ആകെയുണ്ടായിരുന്ന പണം ചെലവഴിച്ച് ചികിത്സ നടത്തിയ കുടുംബം ഇപ്പോള്‍ വലിയ കടക്കെണിയിലുമാണ്. സുമനസുകളുടെ സഹായം ഉണ്ടെങ്കിൽ മാത്രമെ ശസ്ത്രക്രിയക്കാവശ്യമായ ബാക്കി പണം ഇനി കണ്ടെത്താൻ കഴിയു.
പണം അയക്കേണ്ട അക്കൗണ്ട് വിവരങ്ങള്‍
ബാങ്ക് അക്കൗണ്ട്:
AYISHA FILSA CHIKILSTA SAHAYA COMMITTEE
A/C -40148101090152
IFC- KLGB 0040148
KERALA GRAMIN BANK
BRANCH - KANIYAMBATTA
ഗൂഗിള്‍പേ നമ്പറുകള്‍
7994489348 - നബീസ
8089966026 - മുഹമ്മദ്



