മന്ത്രിമാർ ഫോണിൽ വിളിച്ച് സഹായം വാ​ഗ്ജാനം ചെയ്തെങ്കിലും പിന്നീട് തിരിഞ്ഞുനോക്കിയില്ലെന്നും അച്ഛൻ ആരോപിച്ചു. പരിക്കേറ്റ 13 കാരൻ കൗശൻ സിസിയുവിൽ ചികിത്സ തുടരുകയാണ്.

കൊട്ടാരക്കര: ടിപ്പർ ലോറി അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ 13കാരനെ തിരിഞ്ഞു നോക്കാതെ സർക്കാർ. ചികിത്സാ സഹായം പ്രഖ്യപിച്ചെങ്കിലും ഒരു രൂപപോലും സഹായം ലഭിച്ചില്ലെന്ന് കുടുംബം പറഞ്ഞു. ബില്ലുകൾ നൽകാൻ ജില്ലാ കളക്ടർ ആവശ്യപ്പെട്ടതൊഴിച്ചാൽ മറ്റൊരു സഹായവും സർക്കാറിന്റെ ഭാ​ഗത്ത് നിന്നുണ്ടായില്ലെന്ന് അച്ഛൻ സന്തോഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സർക്കാർ സഹായം പ്രതീക്ഷിച്ചാണ് സ്വകാര്യ ആശുപത്രിയിൽ നിന്നും കുഞ്ഞിനെ മെഡി. കൊളെജ് ആശുപത്രിയിലേക്ക് മാറ്റിയത്. മന്ത്രിമാർ ഫോണിൽ വിളിച്ച് സഹായം വാ​ഗ്ജാനം ചെയ്തെങ്കിലും പിന്നീട് തിരിഞ്ഞുനോക്കിയില്ലെന്നും അച്ഛൻ ആരോപിച്ചു. പരിക്കേറ്റ 13 കാരൻ കൗശൻ സിസിയുവിൽ ചികിത്സ തുടരുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വാക്കിൽ ഒതുങ്ങിയോ സഹായം?; ടിപ്പർ ലോറി അപകടത്തിൽ പരിക്കേറ്റ കുട്ടിയെ തിരിഞ്ഞു നോക്കാതെ സർക്കാർ